വായിച്ച് വായിച്ച് സ്വരശുദ്ധി നേടി -ഭാഗ്യലക്ഷ്മി
text_fieldsഷാര്‍ജ: വായനയിലൂടെയാണ് എഴുത്തിെൻറ ലോകത്ത് എത്തിയതെന്നും അത് വഴിയാണ് ലോകത്തിലെ മൂന്നാമത്തെ വലിയ പുസ്കോത്സവമായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ എത്താനായതെന്നും പ്രമുഖ ഡബ്ബിങ് ആര്‍ട്ടിസ്റ്റും അഭിനേതാവുമായ ഭാഗ്യലക്ഷമി പറഞ്ഞു.
സ്വരഭേദങ്ങള്‍ക്ക് ശേഷം എന്ന പുസ്തകത്തെ കുറിച്ച് മാധ്യമ പ്രവര്‍ത്തകന്‍ എല്‍വീസ് ചുമ്മാറുമായി നടത്തിയ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. 400ല്‍പരം സിനിമകളിൽ പ്രവര്‍ത്തിക്കാനും 250 ഓളം നടികള്‍ക്ക് ശബ്ദം നല്‍കാനും കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത്രയും വലിയൊരു സദസിനെ അഭിമുഖീകരിക്കുന്നത് ഒരു പുസ്തകത്തിെൻറ മേല്‍വിലാസത്തിലാണ്.
മലയാളിയുടെ വായനാലോകം വിശാലമാണ്. എന്തെങ്കിലും ചവറുകളുമായി അവരുടെ മുന്നിലേക്ക് പോകാനാവില്ല. അത് കൊണ്ടാണ് സിനിമാലോകത്ത് നിന്ന് എഴുത്തുകാര്‍ കുറയുന്നത്. അക്ഷര ശുദ്ധിയിലേക്ക് കൊണ്ട് വന്നതും പ്രോത്സാഹനങ്ങള്‍ നല്‍കിയതും ശ്രികുമാരന്‍ തമ്പിയാണ്. തെറ്റായ രീതിയിലാണ് ലോകത്തെ കണ്ടിരുന്നത്. എപ്പോഴും വിപരീതമായ രീതിയില്‍ ചിന്തിച്ചിരുന്നു. അത് അലക്കി വെളുപ്പിക്കാനാണ് അത്മകഥയിലേക്ക് കടന്നത്. ഇത് പ്രമുഖ വാരിയികയില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഇത്രക്ക് അധികം ജീവിതത്തില്‍ അനുഭവിച്ചിട്ടുണ്ടോ എന്ന ചോദ്യമാണ് സിനിമ മേഖലയില്‍ നിന്നുണ്ടായത്.
നാലാം വയസിലെ അനാഥത്വവും ബാലമന്ദിരത്തിലെ ജീവിതവും അനുഭവിച്ച കഷ്ടപ്പാടുകളും അവര്‍ പറഞ്ഞു. 40ാം വയസിലെ പ്രണയം മനസിലുണ്ടാക്കിയ മാറ്റങ്ങള്‍ വലുതാണ്.
മുടി അഴിച്ചിട്ടാല്‍ ഒരു സ്ത്രീ കൂടുതല്‍ സുന്ദരിയാകുമെന്ന് മനസിലായത് ആ പ്രണയത്തില്‍ നിന്നാണ്. കുട്ടികാലം കേരളത്തില്‍ ആയിരുന്നുവെങ്കിൽ ഇത്ര തേൻറടം ലഭിക്കില്ലായിരുന്നുവെന്നും ചെെന്നെ പകര്‍ന്നത് കരുത്താണെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാനുള്ള മനസ് രൂപപ്പെട്ടാല്‍ മാത്രമെ സമൂഹത്തിെൻറ തുറിച്ച് നോട്ടങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കൂ. പലരുടെയും വിപരീതമായ പെരുമാറ്റങ്ങള്‍ നേരെ ഒറ്റയടിക്ക് പ്രതികരിക്കാന്‍ തുടങ്ങിയതോടെ ആ ഭാഗത്ത് നിന്നുള്ള ഭയപ്പെടുത്തലുകളും നിലച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.