ഷാര്‍ജയുടെ ആകാശത്ത് നദ അല്‍ ഷംസിയുടെ വിജയക്കുതിപ്പ്
text_fieldsഷാര്‍ജ: ഗള്‍ഫ് മേഖലയിലെ ആദ്യ വിമാനം പറന്നിറങ്ങിയ മണ്ണാണ് ഷാര്‍ജയുടേത്.ഇവിടെനിന്ന് അധികം ദൂരമില്ല ഷാര്‍ജ പൊലീസിെൻറ കേന്ദ്രത്തിലേക്ക്. ഷാര്‍ജയുടെ കീര്‍ത്തി വാനോളം ഉയര്‍ത്തി, ആദ്യത്തെ വനിത പൊലീസ് പൈലറ്റായി വെന്നിക്കൊടി പാറിച്ചിരിക്കുകയാണ് ഷാര്‍ജ പൊലീസ് ജനറല്‍ ആസ്ഥാനത്തെ മീഡിയ, പബ്ലിക് റിലേഷന്‍സ് വകുപ്പിലെ നദ അല്‍ ഷംസി.ലിംഗസമത്വത്തെ പിന്തുണക്കുന്ന കാഴ്ചപ്പാടില്‍ രാഷ്ട്രനേതാക്കള്‍ മുന്നിലാണ്. ഷാര്‍ജ പൊലീസ് കമാന്‍ഡർ ഇൻ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് സഅരി അല്‍ ഷംസിക്കും അദ്ദേഹത്തിെൻറ പിന്തുണക്കും നന്ദി.
ഷാര്‍ജ പൊലീസിലെ സ്ത്രീകളെ പിന്തുണക്കുക മാത്രമല്ല, ജോലിസ്ഥലത്ത് എല്ലാത്തരം അവസരങ്ങളും പ്രചോദനവും അഭിവൃദ്ധി പ്രാപിക്കാനുള്ള അന്തരീക്ഷവും ഒരുക്കുന്നു. ഷാര്‍ജ പൊലീസ് സ്റ്റാഫുകളിലൊരാളായതില് നന്ദിയും അഭിമാനവുമുണ്ടെന്ന് നദ അല്‍ ഷംസി പറഞ്ഞു. ജീവിതത്തിലുടനീളം പിന്തുണ നല്കിയ കുടുംബത്തിെൻറ പങ്ക് വാക്കുകള്‍ക്ക് അതീതമാണ്.
പരിശീലന ദിനങ്ങള്‍ ശാരീരികവും മാനസികവുമായ വെല്ലുവിളിയായിരുന്നു. വിവിധ സമയങ്ങളില്‍ പറക്കുന്നതിനായി ശരീരം ക്രമീകരിക്കേണ്ടതുണ്ടായിരുന്നു. നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലും അവയെല്ലാം തരണംചെയ്തതായി അല്‍ ഷംസി പറഞ്ഞു.
അധ്യാപകരുടെ പിന്തുണയും പ്രചോദനവും വിലമതിക്കാനാവാത്തതാണ്. ഓരോ വിജയ ചുവടും പൂര്ണതയുള്ളതായിരിക്കണമെന്ന അവരുടെ ഉപദേശം വലിയ ഊര്‍ജമായിരുന്നു -നദ പറഞ്ഞു. ഗ്രൗണ്ട് സ്കൂള്‍ പരിശീലനവും പറക്കലും എന്നിങ്ങനെ കോഴ്സ് രണ്ടു ഘട്ടങ്ങളായിരുന്നു. അതില്‍ സോളോ, ഡ്യുവല്‍ ഫ്ലയിങ് ഉള്‍പ്പെടുന്നു. സ്ത്രീകള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നതെന്തും ആകാം. അതിെൻറ വലിയ ഉദാഹരണമാണ് താനെന്നും എല്ലാ സ്ത്രീകളും അവരെ പ്രചോദിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന ഒരു തൊഴില്‍ പാത പിന്തുടരണമെന്നും ഷാര്‍ജ പൊലീസ് വിമാനമായ എ6-എക്സ്.ആര്.കെയുടെ കോക്പിറ്റിലിരുന്ന് നദ അല്‍ ഷംസി അഭിമാനത്തോടെ പറഞ്ഞു.
ഷാര്‍ജ പൊലീസിെൻറ ഭാഗമായി സ്വന്തം രാജ്യത്തെ സേവിക്കുന്നതില്‍ അഭിമാനിക്കുന്നു. ഇത് വളരെ പ്രതിഫലദായകമായ ഒരു റോളാണ്. തെൻറ കഥ പലര്‍ക്കും പ്രചോദനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മുടെ രാജ്യത്തെ സേവിക്കുന്നതില്‍ സ്ത്രീകള്‍ക്ക് ഇനിയും ഇടമുണ്ടെന്ന് ഷംസി പറഞ്ഞു. പറക്കല്‍ വളരെ ആവേശകരമാണ്. ഒറ്റക്ക് പറക്കുന്നത് മനോഹരമായ ഒരു അനുഭവമാണ് -ഷംസി കൂട്ടിച്ചേർത്തു.
മലയാളം പഠിക്കുന്ന കവയിത്രി
പൊലീസ് വകുപ്പിലാണ് ജോലിയെങ്കിലും യു.എ.ഇയിലെ അറിയപ്പെടുന്ന കവയിത്രിയാണ് നദ അല്‍ ഷംസി. മലയാള ഭാഷ പഠിക്കുന്ന തിരക്കിലുമാണവര്‍.
ഷാര്‍ജ പൊലീസ് ആസ്ഥാനത്തെത്തുന്ന മലയാളികള്‍ ഉള്‍പ്പെടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നത് ഇവരാണ്. എമിറേറ്റ്സ് കവി കൂട്ടായ്മയിലും റാസല്‍ഖൈമയിലെ അല്‍ ജസീറ ഏവിയേഷന്‍ ക്ലബിലും അവര്‍ അംഗമാണ്. പൊലീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ രാവിലെ ട്രാഫിക് പ്രക്ഷേപണം ഇംഗ്ലീഷില്‍ അവതരിപ്പിക്കുന്നതും നദ അല്‍ ഷംസിയാണ്.
സ്വിറ്റ്സര്‍ലന്‍ഡിലെ യുനൈറ്റഡ് നേഷന്‍സ് ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചില്‍നിന്ന് ഇൻറര്‍നാഷനല്‍ ലീഡര്ഷിപ് െഡവലപ്മെൻറില് ഡിപ്ലോമയും ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അംഗീകരിച്ച എല്‍.എസ്.എ, പൈലറ്റ് ലൈസന്‍സ് എന്നിവയില്‍ മാസ്റ്റര്‍ ഇന്‍ സ്ട്രാറ്റജി ആൻഡ് ലീഡര്ഷിപ് മാനേജ്മെൻറും നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.