ഷവർമയുടെ കഥ; മാനുവിെൻറയും
text_fieldsദുബൈ: പൊള്ളുന്ന കൂടിനു മുന്നിൽ നിന്ന് ഷവർമക്കായി തിരക്കിട്ട് ഇറച്ചി കൊത്തിയരിയുേമ്പാഴും മാനുവിെൻറ മനസു മുഴുവൻ തിരിയുന്നത് മറ്റൊരു േലാകത്താണ്. ഏെതാരു പ്രവാസി ചെറുപ്പക്കാരനെയും പോലെ അവനും കരുതി വെച്ചിട്ടുണ്ട് ഒരുപാട് സ്വപ്നങ്ങൾ. മാനുവിനെപ്പോലെയുള്ള പച്ച മനുഷ്യർ അഭിമുഖീകരിക്കുന്ന ജീവിതപ്പൊള്ളലുകൾക്ക് മുന്നിൽ ഷവർമക്കൂടിലെ ചൂടെത്ര നിസാരം.
മാനു എന്ന ഷവർമ മെയ്ക്കറുടെ ജീവിതത്തിലൂടെ ഗൾഫ് യാഥാർഥ്യങ്ങൾ വരഞ്ഞിടുന്ന ഹ്രസ്വ ചിത്രം ‘ഷവർമ’ ഷാർജ കൽബയിൽ ചിത്രീകരണം പൂർത്തിയായി. പ്രവാസി കലാകാരൻ ജിമ്മി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ സുപ്രധാനമായ വേഷം ചെയ്യുന്നത് നടൻ കൊച്ചുപ്രേമനാണ്. ഷവർമ കടയുടമയായ ഹാജിക്ക മാനുവിെൻറ സ്വപ്‍നസാക്ഷാത്കാരത്തിന് വിധിവശാൽ എപ്പോഴും വിലങ്ങു തടിയാകുന്ന ഇൗ കഥാപാത്രത്തെ തനതു ശൈലിയിൽ തിമിർത്തഭിനയിച്ചു.
വിദേശത്ത് വന്ന് ആദ്യമായാണ് ഒരു ടെലിഫിലിമിൽ അഭിനയിക്കുന്നതെന്നും തെൻറ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഹാജിക്കയെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ സാദിഖ് കാവിലിെൻറതാണ് രചന. മാനുവിനെ അവതരിപ്പിക്കുന്നത് ‘ഗേജ്’ എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ കബീർ അവ് റാൻ ആണ്.
അബൂദബിയിൽ ജോലി ചെയ്യുന്ന സ്വദേശി കലാകാരൻ ഹാലിം ഖായദും പ്രവീൺ ഇന്ദുകുമാർ, ബിജു കിഴക്കനേല, കെ.എം.ഇർഷാദ്, അബാദ് ജിന്ന, ബിന്നി ടോമി, രമ്യ നിഖിൽ തുടങ്ങി യു.എ.ഇയിലെ നാടക കലാകാരും വേഷമിടുന്നു.
ബിജിഎം–സൗണ്ട് ഡിസൈൻ: സജാദ് അസീസ്, എഡിറ്റിങ്–വിഎഫ്എക്സ്: ജിമ്മി ജോസഫ്, ടൈറ്റിൽ–പോസ്റ്റർ ഗ്രാഫിക്സ്: സുധീർ, ഫോട്ടോഗ്രഫി: ജിബി ജേക്കബ്. അസി.ക്യാമറമാൻ: വിമൽ കുമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.