Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right'ഷി ക്യൂ': വോട്ടിങ്​...

'ഷി ക്യൂ': വോട്ടിങ്​ ഇന്നുകൂടി

text_fields
bookmark_border
ഷി ക്യൂ: വോട്ടിങ്​ ഇന്നുകൂടി
cancel
Listen to this Article

ദോഹ: ഗൾഫ്​ മാധ്യമം-ഗ്രാൻഡ്​മാൾ ഷി ക്യൂ പുരസ്കാരം ഫൈനൽ റൗണ്ടിലേക്കുള്ള വോട്ടിങ്​ വെള്ളിയാഴ്ച വൈകീട്ടോടെ അവസാനിക്കും. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു 26 പേരുടെ ഫൈനൽ ലിസ്റ്റ്​ പ്രഖ്യാപിച്ചത്​. പിന്നാലെ, ഇന്ത്യക്കാരും വിവിധ ദേശക്കാരും ഉൾപ്പെടെയുള്ളവർ ഓൺലൈൻ വഴി നടന്ന വോട്ടിങ്ങിൽ സജീവമായി പങ്കാളികളായി. എട്ട്​ വിഭാഗങ്ങളിലായാണ്​ 'ഷി ക്യൂ' പുരസ്കാരം സമ്മാനിക്കുന്നത്​. www.madhyamam.com/sheq എന്ന ലിങ്കിൽ പ്രവേശിച്ച്​ വെള്ളിയാഴ്ച വൈകീട്ട് വരെ വോട്ട്​ രേഖപ്പെടുത്താം. ഖത്തർ മൊബൈൽ നമ്പർ നൽകിയ ശേഷം ലഭിക്കുന്ന ഒ.ടി.പിയുടെ അടിസ്ഥാനത്തിലായിരിക്കും വോട്ടിങ്​. കൃഷി, കല-സാഹിത്യം, അധ്യാപനം, സംരംഭക, ആരോഗ്യം, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, സാമൂഹിക സേവനം, കായികം എന്നീ വിഭാഗങ്ങളിലാണ്​ പുരസ്​കാരങ്ങൾ സമ്മാനിക്കുന്നത്​.

പൊതുജനങ്ങളുടെ വോട്ടിങ്ങിന്‍റെ നിശ്ചിത ശതമാനമായിരിക്കും വിധിനിർണയത്തിൽ പരിഗണിക്കുക.

ജൂൺ 30ന്​ ദോഹയിൽ നടക്കുന്ന ഗ്രാൻഡ്​ അവാർഡ്​ നിശയിൽ പുരസ്കാര ജേതാക്കൾക്ക്​ പ്രഥമ 'ഷി ക്യൂ' പുരസ്കാരം സമ്മാനിക്കും. ചലച്ചിത്ര താരം മംമ്​ത മോഹൻദാസ്​, പ്രമുഖ ഗായകരായ ​ജ്യോത്സ്ന, വിധുപ്രതാപ്​ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പ​ങ്കെടുക്കും. ചടങ്ങിന്​ സാക്ഷിയാവാൻ ആഗ്രഹിക്കുന്നവർക്ക്​ 55373946/55661334 എന്ന നമ്പറുകളിൽ വിളിച്ച്​ ടിക്കറ്റുകൾ ബുക്ക്​ ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Voting‘She Q’
News Summary - ‘She Q’: Voting continues today
Next Story