ശൈഖ് മുഹമ്മദിെൻറ ഛായാചിത്രം പ്രധാന കഥാപാത്രമാക്കി ഷെബിയുടെ നോവൽ
text_fieldsദുബൈ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ഛായാചിത്രം പ്രധാന കഥാപാത്രമാകുന്ന നോവലുമായി മലയാളി സംവിധായകൻ ഷെബി ചൗഘട്ട്. നോവലും അതിെൻറ ട്രെയിലറും ദേശീയ ദിനത്തിൽ പ്രകാശനം ചെയ്തു. മൂന്നു ഭാഷകളിലായാണ് 'ദുബൈ, എ ഹോം എവേ ഫ്രം ഹോം' എന്ന നോവൽ പുറത്തിറക്കുന്നത്.
ലാൽജോസിനു വേണ്ടി 41 എന്ന സിനിമയുടെ തിരക്കഥ തയാറാക്കിയത് ഷെബിയായിരുന്നു. എന്നാൽ, ഇതിെൻറ കഥ മാത്രമാണ് ലാൽ ജോസ് എടുത്തത്. ആ സ്ക്രിപ്റ്റിലെ മറ്റ് ഭാഗങ്ങളാണ് ഈ നോവലിന് സഹായകരമായതെന്ന് ഷെബി പറഞ്ഞു. ജോജോ നായകനാവുന്ന സിനിമക്ക് പദ്ധതിയുണ്ടായിരുന്നെങ്കിലും കോവിഡ് മൂലം മുടങ്ങി. ഇതോടെയാണ് നോവലിലേക്ക് തിരിഞ്ഞത്. നോവൽ ഏകദേശം പൂർണമാകുന്ന സമയത്താണ് ഇത് ഇംഗ്ലീഷിലും അറബിയിലും മൊഴിമാറ്റാമെന്ന ആശയം തോന്നിയത്.
ഗുണ്ടല്ലൂർ ഏരുമാട് സ്വദേശി അബുതാഹിർ ആണ് നോവലിെൻറ അറബിക് ട്രാൻസലേഷൻ നിർവഹിച്ചത്. തിരുവനന്തപുരത്തുള്ള ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയ വയലിനിസ്റ്റ് സ്മിത ആൻറണി ആണ് ഈ നോവലിെൻറ ഇംഗ്ലീഷ് ട്രാൻസ്ലേഷൻ ചെയ്തത്. സംവിധായകൻ ആയതു കൊണ്ടായിരിക്കാം നോവലിന് ട്രെയിലർ എന്ന ആശയം കൊണ്ടുവരാൻ സാധിച്ചതെന്ന ഷെബി പറഞ്ഞു. ട്രെയിലർ ഷൂട്ട് ചെയ്തത് തിരുവനന്തപുരം ശ്രീനാരായണ പബ്ലിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ അഫ്നാൻ റെഫിയാണ് ആണ്. ഇംഗ്ലീഷ്, അറബിക് ട്രാൻസ്ലേഷനുകൾ ആമസോൺ കിൻഡിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.