ശൈഖ് അബ്ദുല്ലയും നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തി
text_fieldsദുബൈ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ കൂടിക്കാഴ്ച നടത്തി. ജി20 യോഗത്തിനായി ന്യൂഡൽഹിയിലെത്തിയതാണ് ശൈഖ് അബ്ദുല്ല. വിദേശകാര്യ മന്ത്രിമാർക്കായി പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിലും ശൈഖ് അബ്ദുല്ല പങ്കെടുത്തു.
ഇന്ത്യയുടെ സമ്പൽസമൃദ്ധിക്കായി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാന്റെയും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെയും ആശംസകൾ നരേന്ദ്ര മോദിക്ക് കൈമാറി.
ശൈഖ് മുഹമ്മദ് ബിന് സായിദിനും ശൈഖ് മുഹമ്മദ് ബിൻ റാശിദിനും നന്ദിയർപ്പിച്ച മോദി യു.എ.ഇക്ക് ആശംസ നേരുന്നതായും അറിയിച്ചു. സുസ്ഥിര സാമ്പത്തിക വികസനത്തിന് ഇരുരാജ്യങ്ങളും കൈകോർക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ചരിത്രപരമായ ബന്ധത്തെ കുറിച്ചും ചർച്ച ചെയ്തു. കഴിഞ്ഞ ദിവസം ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായും ശൈഖ് അബ്ദുല്ല ചർച്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.