ശൈഖ് അബ്ദുല്ല ബിൻ സായിദ് ജോർഡൻ രാജാവുമായി ചർച്ച നടത്തി
text_fieldsദുബൈ: യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി ചർച്ച നടത്തി. ജോർഡൻ തലസ്ഥാനമായ അമ്മാനിൽ നടന്ന ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലെ ദീർഘകാല ബന്ധം നേതാക്കൾ വിലയിരുത്തി. കൂടിക്കാഴ്ചയിൽ ശൈഖ് അബ്ദുല്ല ബിൻ സായിദ്, യു.എ.ഇ ഭരണാധികാരികളായ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരുടെ സന്ദേശം അബ്ദുല്ല രാജാവിന് കൈമാറി. ജോർഡെൻറ പുരോഗതിക്കും സമൃദ്ധിക്കും സന്ദേശത്തിൽ ആശംസയും പിന്തുണയും അറിയിച്ചു.
സന്ദർശനത്തിൽ ശൈഖ് അബ്ദുല്ല ജോർഡൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ അയ്മൻ സഫാദിയുമായും ചർച്ച നടത്തി. നിക്ഷേപം, സമ്പദ്വ്യവസ്ഥ, വിനോദസഞ്ചാരം, സംസ്കാരം, പ്രതിരോധം എന്നിവയിൽ ഊന്നൽ നൽകി പരസ്പര പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനുള്ള വഴികൾ മന്ത്രിമാർ ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.