ശൈഖ് അബ്ദുല്ല ഇസ്രായേൽ പ്രഥമ വനിതയുമായി കൂടിക്കാഴ്ച നടത്തി
text_fieldsഅബൂദബി: യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സയിദ് ആൽ നഹ്യാൻ ഇസ്രായേൽ പ്രഥമ വനിത മിഷേൽ ഹെർസോഗുമായി കൂടിക്കാഴ്ച നടത്തി. അബൂദബി എമിറേറ്റ്സ് പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ഇസ്രായേൽ ട്രൂപ്പിന്റെ സംഗീതപരിപാടിയിൽ പങ്കെടുത്ത ശേഷമാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലെ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ഇരുവരും ചർച്ചചെയ്തു. ഇസ്രായേൽ ഫിൽഹാർമോണിക് ഓർക്കസ്ട്രയാണ് സംഗീതപരിപാടി ഒരുക്കിയത്.
ഗൾഫ് മേഖലയിൽ ആദ്യമായാണ് ഇവരുടെ സംഗീതപരിപാടി നടക്കുന്നത്. കൂടിക്കാഴ്ചയിലും പരിപാടിയിലും അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാശിമി, സാംസ്കാരിക യുവജന മന്ത്രി നൂറ അൽ കഅബി, കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി വകുപ്പ് മന്ത്രി മറിയം അൽ മുഹൈരി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.