Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​റാ​നു​മാ​യി...

ഇ​റാ​നു​മാ​യി അ​നു​ര​ഞ്ജ​നം; സൗ​ദി​ക്ക്​ പി​ന്തു​ണ അ​റി​യി​ച്ച്​ ശൈ​ഖ്​ അ​ബ്​​ദു​ല്ല

text_fields
bookmark_border
ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ
cancel
camera_alt

ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ

അ​ബൂ​ദ​ബി: വ​ർ​ഷ​ങ്ങ​ൾ​ക്ക്​ ശേ​ഷം ഇ​റാ​നു​മാ​യി ന​യ​ത​ന്ത്ര, വ്യാ​പാ​ര ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ൻ ക​രാ​റി​ലെ​ത്തി​യ സൗ​ദി അ​റേ​ബ്യ​ക്ക്​ പി​ന്തു​ണ അ​റി​യി​ച്ച്​ യു.​എ.​ഇ. സൗ​ദി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​നെ ഫോ​ണി​ൽ വി​ളി​ച്ചാ​ണ്​ യു.​എ.​ഇ വി​ദേ​ശ​കാ​ര്യ, അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ മ​ന്ത്രി ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ നി​ല​പാ​ട്​ അ​റി​യി​ച്ച​ത്. ഇ​രു രാ​ജ്യ​ങ്ങ​ളും അ​നു​ര​ഞ്​​ജ​ന ക​രാ​റി​ൽ എ​ത്തി​യ​ത്​ സ്വാ​ഗ​തം ചെ​യ്ത അ​ദ്ദേ​ഹം മേ​ഖ​ല​യി​ൽ സ്ഥി​ര​ത ഉ​റ​പ്പു​വ​രു​ത്താ​നും ജ​ന​ങ്ങ​ളു​ടെ വി​ക​സ​ന​വും ക്ഷേ​മ​വും നേ​ടാ​നും സ​ഹാ​യി​ക്കു​മെ​ന്ന്​ പ​റ​ഞ്ഞു.

സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്ക്​ മു​ൻ​കൈ​യെ​ടു​ത്ത ചൈ​ന​യെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ക​യും യു.​എ.​ഇ​യും ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളു​മാ​യും ചൈ​ന ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​മാ​ണ്​ സൂ​ക്ഷി​ക്കു​ന്ന​തെ​ന്നും പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദി​ന്‍റെ ന​യ​ത​ന്ത്ര ഉ​പ​ദേ​ശ​ക​ൻ ഡോ. ​അ​ൻ​വ​ർ ഗ​ർ​ഗാ​ഷ്​ ക​രാ​റി​നെ സ്വാ​ഗ​തം ചെ​യ്തി​രു​ന്നു. മേ​ഖ​ല​യി​ലെ സ​മാ​ധാ​ന​ത്തി​നും സു​സ്ഥി​ര​ത​ക്കും വേ​ണ്ടി​യു​ള്ള ഈ ​ന​ല്ല ചു​വ​ടു​വെ​പ്പി​നാ​യി മു​ൻ​കൈ​യെ​ടു​ത്ത ചൈ​ന​യെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh AbdullahSaudi-Iran relations
News Summary - Sheikh Abdullah lauds resumption of Saudi-Iran relations
Next Story