ശൈഖ ബുദൂറിെൻറ 'വേൾഡ് ബുക്ക് കാപ്പിറ്റൽ' പ്രകാശനം ചെയ്തു
text_fieldsഷാർജ: സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മകളും കലിമാത് ഗ്രൂപ്പിെൻറ (കെ.ജി) സ്ഥാപകയും സി.ഇ.ഒയുമായ ശൈഖ ബുദൂർ അൽ ഖാസിമി രചിച്ച കുട്ടികളുടെ പുസ്തകമായ വേൾഡ് ബുക്ക് കാപ്പിറ്റൽ ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ പ്രകാശനം ചെയ്തു. കുട്ടികൾക്കും യുവാക്കൾക്കുമായി അറബി പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന 'കലിമാത് പബ്ലിഷിങ്' ഒരേസമയം അറബിയിലും ഇംഗ്ലീഷിലുമാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
ആകർഷകമായ സാഹിത്യശൈലിയും ഡെനിസ് ദമാന്തിയുടെ മനോഹരമായ ചിത്രീകരണവും ആവേശകരമായ വിവരണവും പുസ്തകത്തെ ശ്രദ്ധേയമാക്കുന്നു.യുനെസ്കോയുടെ ആഗോള സംരംഭമായ വേൾഡ് ബുക്ക് ക്യാപിറ്റൽ എന്ന ആശയം യുവതലമുറക്ക് പരിചയപ്പെടുത്തുന്നുണ്ട് പുസ്തകം. പുസ്തകങ്ങളെയും സാക്ഷരതയെയും പ്രോത്സാഹിപ്പിക്കുന്നതിൽ ഷാർജയുടെ നിരന്തരമായ ശ്രമങ്ങളെ മാനിച്ചുകൊണ്ട് ഷാർജയെ 2019 ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കൊ തെരഞ്ഞെടുത്തു. കുട്ടികളോടൊത്ത് കഥ പറഞ്ഞും വിശേഷങ്ങൾ ചോദിച്ചറിഞ്ഞും ശൈഖ ബുദൂർ ഏറെനേരം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.