ദുബൈ ഉപഭരണാധികാരി ശൈഖ് ഹംദാൻ ബിൻ റാശിദ് അന്തരിച്ചു
text_fieldsദുൈബ: ദുബൈ ഉപഭരണാധികാരിയും യു.എ.ഇ ധന-വ്യവസായ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂം അന്തരിച്ചു. 75 വയസ്സായിരുന്നു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ സഹോദരനാണ്. മാസങ്ങളായി അസുഖബാധിതനായിരുന്ന ശൈഖ് ഹംദാെൻറ വിയോഗവാർത്ത ശൈഖ് മുഹമ്മദ് ബുധനാഴ്ച രാവിലെ ട്വിറ്ററിലൂടെ പങ്കുവെക്കുകയായിരുന്നു. അരനൂറ്റാണ്ട് കാലം യു.എ.ഇയുടെ ധനമന്ത്രിയായി സേവനം ചെയ്ത അദ്ദേഹം രാജ്യത്തിെൻറ സാമ്പത്തിക-വ്യവസായ നയം രൂപപ്പെടുത്തുന്നതിൽ നിസ്തുലമായ സംഭാവനകളർപ്പിച്ചു.
ലോകത്ത് ഏറ്റവും നീണ്ടകാലം ഒരു രാജ്യത്തിെൻറ ധനമന്ത്രി പദവിയിലിരുന്ന വ്യക്തികൂടിയാണ്. അഞ്ചു പതിറ്റാണ്ടിനിടയിൽ യു.എ.ഇയെ ആധുനീകരിക്കുകയും വൻ സാമ്പത്തിക ശക്തിയാക്കിമാറ്റുകയും ചെയ്തതിൽ തെൻറ ൈകയൊപ്പ് പതിപ്പിച്ചാണ് അദ്ദേഹത്തിെൻറ വിടവാങ്ങൽ. വിയോഗത്തിൽ അനുശോചനമറിയിച്ച യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ 10 ദിവസെത്ത ഒൗദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. അനുശോചകസൂചകമായി ദേശീയപതാക പാതി താഴ്ത്തിക്കെട്ടും. വ്യാഴാഴ്ച മുതൽ മൂന്നു ദിവസം സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും അവധി നൽകി. ദുബൈ സബീൽ പള്ളിയിൽ നടന്ന മയ്യിത്ത് നമസ്കാരത്തിനുശേഷം രാജകുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ ഖബറടക്കം ഉമ്മു ഹുറൈർ ഖബർസ്ഥാനിൽ നടന്നു. 1971ൽ യു.എ.ഇയുടെ ആദ്യ കാബിനറ്റ് നിലവിൽ വന്നത് മുതൽ ധനവകുപ്പ് കൈകാര്യം ചെയ്ത ശൈഖ് ഹംദാൻ, രാജ്യത്തിെൻറ സാമ്പത്തിക നയരൂപവത്കരണത്തിലും വികസനമുന്നേറ്റത്തിലും ധീരമായ നേതൃത്വം നൽകി. 1995ലാണ് ദുബൈ ഉപഭരണാധികാരിയായി നിയമിതനായത്.
ദുബൈ മുനിസിപ്പാലിറ്റി, ആൽ മക്തൂം ഫൗണ്ടേഷൻ, ദുബൈ അലുമിനിയം ആൻഡ് നാച്വറൽ ഗ്യാസ് കമ്പനി, ദുബൈ വേൾഡ് ട്രേഡ് സെൻറർ തുടങ്ങിയ ഉന്നത സ്ഥാപനങ്ങളുടെ മേധാവി എന്ന നിലയിലും തുല്യതയില്ലാത്ത സംഭാവനയാണ് നൽകിയിട്ടുള്ളത്. ദുബൈ തുറമുഖ വകുപ്പ് പ്രസിഡൻറായും അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്), ഒപെക് തുടങ്ങിയ അന്താരാഷ്ട്ര വേദികളിൽ യു.എ.ഇ പ്രതിനിധിയായും പ്രവർത്തിച്ചിട്ടുണ്ട്. ആൽ മക്തൂം ഇൻസ്റ്റിറ്റ്യൂട്ട് വഴി ലോകത്താകമാനം മിടുക്കരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ ലഭ്യമാക്കുന്നതിന് മുൻകൈയെടുക്കുകയും ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ആയിരങ്ങളുടെ ജീവിതത്തിന് വെളിച്ചം പകരുകയും ചെയ്തു. ദുബൈ ഭരണാധികാരിയായിരുന്ന ശൈഖ് റാശിദ് ബിൻ സഇൗദ് ആൽ മക്തൂമിെൻറ രണ്ടാമത്തെ മകനായി 1945 ഡിസംബർ 25നാണ് ജനനം. ദുബൈയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം േകംബ്രിജിലെ ബെൽ സ്കൂൾ ഓഫ് ലാംേഗ്വജസിലാണ് പഠനം പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.