മലയാളികൾക്കൊപ്പം ഓണമാഘോഷിച്ച് ശൈഖ് ഹംദാൻ
text_fieldsഓണാഘോഷത്തിൽ മലയാളികളോടൊപ്പം പങ്കുചേർന്ന ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: മലയാളികളോടൊപ്പം ഓണം ആഘോഷിച്ച് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. സെറ്റ് സാരിയും മുണ്ടും അണിഞ്ഞുനിൽക്കുന്ന മലയാളികളോടൊപ്പം പൂക്കളത്തിന് പിന്നിൽ നിൽക്കുന്ന ശൈഖ് ഹംദാന്റെ ചിത്രം അദ്ദേഹത്തിന്റെ ടീമിലെ മലയാളികളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. യു.കെയിൽ അവധി ആഘോഷിക്കുന്നതിനിടയിലാണ് അദ്ദേഹം ഓണാഘോഷത്തിൽ പങ്കുചേർന്നത്.
ഇൻസ്റ്റഗ്രാമിൽ ഓണസദ്യയുടെ ചിത്രം പങ്കുവെച്ച ശൈഖ് ഹംദാൻ മലയാളികൾക്ക് ഓണാശംസകളും നേർന്നിരുന്നു. 27 കൂട്ടം വിഭവങ്ങൾ അടങ്ങിയ സദ്യയുടെ ഫോട്ടോ സ്റ്റോറിയിലൂടെ പങ്കുവെച്ചാണ് എല്ലാ മലയാളികൾക്കും അദ്ദേഹം ഓണാശംസ നേർന്നത്. ചോറ്, വാഴപ്പഴം ചിപ്സ്, ശര്‍ക്കര വരട്ടി, ഉപ്പ്, പപ്പടമടക്കം സദ്യയിലുണ്ട്. ഇപ്പോള്‍ യു.കെയിലെ യോര്‍ക് ഷെയറില്‍ അവധിക്കാലം ആഘോഷിക്കുകയാണ് അദ്ദേഹം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.