ദുബൈ പൊലീസിലെ ആദ്യ വനിത കാഡറ്റുകൾക്ക് ശൈഖ് ഹംദാെൻറ ആദരം
text_fieldsദുബൈ: ദുബൈ പൊലീസ് അക്കാദമിയിൽനിന്ന് ആദ്യമായി ബിരുദം പൂർത്തിയാക്കിയ വനിത കാഡറ്റുകൾക്ക് ഇമറാത്തി വനിത ദിനത്തിൽ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ആദരം. 2016 മുതൽ 2020 വരെ അക്കാദമിയിൽ പരിശീലനം നടത്തിയ 29 ഇമാറാത്തി വനിത കാഡറ്റുകളുമായാണ് ശൈഖ് ഹംദാൻ കൂടിക്കാഴ്ച നടത്തിയത്. രാജ്യത്തിന് സംരക്ഷണമൊരുക്കാൻ ഒരുങ്ങുന്ന വനിത കാഡറ്റുകളുടെ ബിരുദദാന ചടങ്ങിന് സാക്ഷിയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ശൈഖ് ഹംദാൻ പറഞ്ഞു.
അറബ് ലോകത്ത് ആദ്യമായാണ് വനിത പൊലീസ് കാഡറ്റുകൾക്ക് ഇങ്ങനൊരു കോഴ്സ് ലഭിക്കുന്നത്. വനിതകളെ ശാക്തീകരിക്കാനും അവർക്ക് തുല്യത നൽകാനുമുള്ള യു.എ.ഇയുടെ നയത്തിെൻറ ഭാഗമാണിത്. പ്രദേശികമായി മാത്രമല്ല, ആഗോളതലത്തിൽ ഇമറാത്തി വനിതകളെ ശാക്തീകരിക്കുന്നതിന് യു.എ.ഇ നേതൃത്വം എല്ലാവിധ പിന്തുണയും നൽകുന്നുണ്ടെന്നും ശൈഖ് ഹംദാൻ പറഞ്ഞു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ പിന്തുണക്ക് ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനൻറ് ജനറൽ അബ്ദുല്ല ഖലീഫ അൽ മറി നന്ദി പറഞ്ഞു. മുഹമ്മദ് അഹ്മദ് ബിൻ ഫഹ്ദ്, ബ്രിഗേഡിയർ ഡോ. ഗൈത് ഗനിം അൽ സുവൈദി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.