എല്ലാ ഇമാറാത്തിക്കും മാന്യമായ ജോലി: സ്വദേശിവത്കരണ പദ്ധതിയുമായി ശൈഖ് ഹംദാൻ
text_fieldsദുബൈ: യു.എ.ഇ പൗരന്മാർക്ക് മാന്യമായ ജീവിതമാർഗം ഒരുക്കുക എന്നത് രാജ്യത്തിെൻറ പ്ര ഥമ പരിഗണനയാണെന്ന് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ അധ്യക്ഷനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്. ഇതു സംബന്ധിച്ച പദ്ധതികൾക്ക് അദ്ദേഹം അംഗീകാരം നൽകി. എല്ലാ മേഖലകളിലും ശക്തമായ പദ്ധതികൾ ആവിഷ്കരിക്കും.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശാനുസരണമാണ് സ്വദേശിവത്കരണ പദ്ധതി നടപ്പാക്കുന്നത്. തൊഴിൽ വിപണിയും വിദ്യാഭ്യാസ മേഖലയും ശേഷി വികസന മാർഗങ്ങളും വിശകലന വിധേയമാക്കി മികച്ച ജോലികൾക്ക് പൗരൻമാരെ പ്രാപ്തരാക്കുന്ന പരിശീലനവും മാർഗനിർദേശവും നൽകാനും അതിനനുസൃതമായ നിയമങ്ങളും നയങ്ങളും ആവിഷ്കരിക്കാനുമാണ് ലക്ഷ്യമിടുന്നത്.
കൂടുതൽ സ്വദേശികളെ ജോലിയിൽ എത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് ദുബൈ സർക്കാർ പ്രോത്സാഹന ആനുകൂല്യങ്ങൾ നൽകുമെന്നും ശൈഖ് ഹംദാൻ വ്യക്തമാക്കി. ഇൗ ദേശീയ ഉത്തരവാദിത്തം പൊതു-സ്വകാര്യ മേഖല ഒന്നിച്ച് നിറവേറ്റണമെന്നും സ്വേദശിവത്കരണം വിജയകരമാക്കാൻ സ്വകാര്യ മേഖല പുലർത്തുന്ന പ്രതിബദ്ധതയിൽ തങ്ങൾ വിശ്വാസമർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഹിജ്റ വർഷം തുടക്കത്തിൽ ശൈഖ് മുഹമ്മദ് പുറത്തിറക്കിയ സന്ദേശത്തിൽ സ്വകാര്യവത്കരണത്തിന് ശക്തമായ ഉൗന്നൽ നൽകണമെന്ന് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.