ശൈഖ് ഹംദാൻ യു.എ.ഇ പവലിയൻ സന്ദർശിച്ചു
text_fieldsദുബൈ: എക്സ്പോ നഗരിയിലെ യു.എ.ഇ പവലിയൻ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സന്ദർശിച്ചു.
യു.എ.ഇ നേതൃത്വത്തിെൻറ ദീർഘദൃഷ്ടിയോടെയുള്ള കാഴ്ചപ്പാടാണ് രാജ്യത്തിെൻറ വിജയകരമായ വികസനയാത്രക്കും ആഗോള ബിസിനസ്, ടൂറിസം കേന്ദ്രമായി ഉയർന്നുവരാനും രാജ്യത്തെ സഹായിച്ചതെന്ന് സന്ദർശനശേഷം പ്രതികരിച്ചു. പവലിയൻ രാജ്യത്തിെൻറ വിജയകഥയാണ് വിളിച്ചുപറയുന്നതെന്നും ആധുനികതയും പാരമ്പര്യവും കൈകോർക്കുന്ന ഒരു ലോകോത്തര വികസനമാതൃക സൃഷ്ടിക്കാൻ സാധിച്ചത് പ്രദർശനത്തിലൂടെ വ്യക്തമാകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. മേളയിലെ ഏറ്റവും വലിയ പവലിയൻ സജ്ജീകരിക്കുന്നതിൽ പങ്കുവഹിച്ച എല്ലാവരെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂമും യു.എ.ഇ സഹിഷ്ണുത-സഹവർത്തിത്വകാര്യ മന്ത്രിയും എക്സ്പോ കമീഷണർ ജനറലുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാനും ൈശഖ് ഹാദാനെ അനുഗമിച്ചു. പവലിയനിലെത്തിയ അദ്ദേഹത്തെ യു.എ.ഇ പവലിയൻ കമീഷണർ ജനറലും യു.എ.ഇ യുവജന-സാംസ്കാരിക മന്ത്രിയുമായ നൂറ ബിൻത് മുഹമ്മദ് അൽ കാബി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.