ശൈഖ് ഹംദാൻ ഇപ്പോൾ ബെൻസ് പുറത്തിറക്കുന്നില്ല; കരുണയുള്ളൊരു കാരണത്താൽ...
text_fieldsദുബൈ: മൃഗങ്ങളോടും പക്ഷികളോടും കരുണ കാണിക്കുന്നതിലൂടെ ഇതിനുമുമ്പും കൈയടി നേടിയിട്ടുണ്ട് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ഇപ്പോൾ ഒരു ചെറുകിളിക്ക് കൂടുകൂട്ടാനായി കോടികൾ വിലയുള്ള തെൻറ ബെൻസ് വിട്ടു നൽകിയാണ് ശൈഖ് ഹംദാൻ ശ്രദ്ധാകേന്ദ്രമാകുന്നത്.
ശൈഖ് ഹംദാെൻറ പ്രിയ വാഹനമായ മെഴ്സിഡീസ് ബെൻസ് ജി63 എ.എം.ജിയുടെ ബോണറ്റിലാണ് ചെറുകിളി കൂട് കൂട്ടിയിരിക്കുന്നത്. അതിൽ മുട്ടയിട്ട് അടയിരിക്കുന്നുമുണ്ട് കിളി. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ വാഹനം പുറത്തെടുക്കുന്നില്ലെന്ന് മാത്രമല്ല, ആരും വാഹനത്തിനടുത്തേക്ക് പോയി കിളിയെ ശല്യപ്പെടുത്തരുതെന്ന നിർദേശവും ശൈഖ് ഹംദാൻ നൽകിയിട്ടുണ്ട്. ഇത് ഉറപ്പുവരുത്താനായി വാഹനത്തിന് ചുറ്റും ചുവപ്പ് ടേപ്പ് കൊണ്ട് വലയം തീർത്തിട്ടുമുണ്ട്.
ൈശഖ് ഹംദാൻ തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് ഈ വിവരം പുറംലോകം അറിഞ്ഞത്. ദുബൈ കിരീടാവകാശിയുടെ കാരുണ്യത്തിന് കൈയടിക്കുക മാത്രമല്ല, സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നവരും നിരവധിയാണ്.
Look why @HamdanMohammed won't use his G63 for a while, and here's why.. Such a kind heart ❤️ pic.twitter.com/enK2F5OLMa
— Abdulsalam Alhammadi (@1shj1) August 4, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.