ദുബൈയിലെ രാജകീയ വിവാഹ വിരുന്ന് ജൂൺ ആറിന്
text_fieldsദുബൈ: രാജകുമാരൻമാരുടെ വിവാഹ വിരുന്ന് ജൂൺ ആറിന് നടക്കും. യു.എ.ഇ വൈസ് പ്രസിഡൻറും പ ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻ റ മൂന്ന് പുത്രൻമാരുടെ രാജകീയ വിവാഹത്തിെൻറ വിരുന്നു സൽക്കാരത്തിന് ദുബൈ വേൾഡ് ട്രേഡ് സെൻററാണ് വേദിയാവുക.
ദുബൈ കിരീടാവകാശിയും എക്സിക്യുട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ ഉപ ഭരണാധികാരി ശൈഖ് മക്തും ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും, ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തും നോളജ് ഫൗണ്ടേഷൻ ചെയർമാൻ ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരുടെ വിവാഹം ഇൗ മാസം 15നാണ് നടന്നത്. ഉറ്റബന്ധുക്കൾ മാത്രം പെങ്കടുത്ത ചടങ്ങായിരുന്നു ഇത്.
ശൈഖ് ഹംദാൻ ശൈഖ ശൈഖ ബിൻത് സഇൗദ് ബിൻ താനി അൽ മക്തൂമിനെയും ശൈഖ് മക്തൂം ശൈഖ മറിയം ബിൻത് ബുട്ടി അൽ മക്തൂമിനെയും ശൈഖ് അഹ്മദ് ശൈഖ മിദ്യ ബിൻത് ദൽമൂജ് അൽ മക്തൂമിനെയുമാണ് വിവാഹം ചെയ്തത്.സ്വർണ വർണത്തിലെ അക്ഷരങ്ങളിൽ മനോഹരമായ കാലിഗ്രഫി ചെയ്ത വിവാഹ ക്ഷണക്കത്താണ് ഒരുക്കിയിരിക്കുന്നത്. മാമാ നൂറ എന്ന് വിളിക്കപ്പെടുന്ന കൊട്ടാരത്തിലെ പ്രിയപ്പെട്ട ശിശു പരിപാലകയാണ് കത്തിെൻറ കോപ്പി സമൂഹ മാധ്യമത്തിൽ ആദ്യമായി പോസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.