ശൈഖ് ഖലീഫ ബിൻ സായിദ്: ജീവിതവഴിയിലൂടെ
text_fields1948 സെപ്റ്റംബർ ഏഴ്: അൽഐനിലെ അൽ മുവൈജി കൊട്ടാരത്തിൽ ജനനം
1966: പിതാവ് ശൈഖ് സായിദ് അബൂദബി ഭരണാധികാരിയായപ്പോൾ ശൈഖ് ഖലീഫ അബൂദബിയുടെ കിഴക്കൻ മേഖലയായ അൽഐനിൽ ഭരണാധികാരിയുടെ പ്രതിനിധിയായി.
1969: അബൂദബി കിരീടാവകാശിയായി
1969: അബൂദബി പ്രതിരോധ വകുപ്പിന്റെ തലവനായിw
1971: അബൂദബി പ്രധാനമന്ത്രിയായി. പ്രതിരോധ, ധനകാര്യ വകുപ്പുകളുടെ ചുമതലയും ഏറ്റെടുത്തു
1973: ഫെഡറൽ ഗവൺമെന്‍റിൽ ഉപപ്രധാനമന്ത്രിയായി
1974: അബൂദബി എക്‌സിക്യൂട്ടിവ് കൗൺസിൽ ചെയർമാൻ
1976: യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി കമാൻഡർ
1976: അബൂദബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി രൂപവത്കരിച്ചു
1980: സുപ്രീം പെട്രോളിയം കൗൺസിൽ തലവൻ
1981: പൗരന്മാരുടെ ക്ഷേമത്തിന് അബൂദബി സോഷ്യൽ സർവിസ് ആൻഡ് കമേഴ്സ്യൽ ബിൽഡിങ് സ്ഥാപിച്ചു
1991: പൗരന്മാർക്ക് ഭവനനിർമാണത്തിന് സഹായം നൽകാൻ പ്രൈവറ്റ് ലോൺ അതോറിറ്റി രൂപവത്കരിച്ചു
2004: അബൂദബി കിരീടാവകാശിയായി തെരഞ്ഞെടുത്തു
2004: യു.എ.ഇ പ്രസിഡന്‍റായി തെരഞ്ഞെടുത്തു
2006: യു.എ.ഇ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയുമായി
2010: ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിന് ശൈഖ് ഖലീഫയുടെ പേരിട്ടു. ബുർജ് ദുബൈ എന്നായിരുന്നു പേര് നിശ്ചയിച്ചിരുന്നതെങ്കിലും ഇതിന് ബുർജ് ഖലീഫ എന്നു പേരിട്ടു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.