439 തടവുകാരെ മോചിപ്പിക്കാൻ ശൈഖ് ഖലീഫ ഉത്തരവിട്ടു
text_fieldsഅബൂദബി: റമദാെൻറ മുന്നോടിയായി 439 തടവുകാരെ മോചിപ്പിക്കാൻ യു.എ.ഇ പ്രസിഡൻറും അബൂദബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഉത്തരവിട്ടു. മോചിതരാവുന്ന തടവുകാരുടെ സാമ്പത്തിക ബാധ്യതകളും പരിഹരിക്കും.
തടവുകാർക്ക് ജീവിതത്തിൽ പുതിയ അധ്യായം ആരംഭിക്കാനും കുടുംബങ്ങളുടെയും സമൂഹത്തിെൻറയും സേവനത്തിന് ക്രിയാത്മകമായി സംഭാവന നൽകാനും ശൈഖ് ഖലീഫയുടെ നടപടി സഹായിക്കും.
വ്രത മാസത്തിനു മുമ്പ് കുടുംബബന്ധങ്ങൾ വർധിപ്പിക്കുന്നതിനും അമ്മമാർക്കും കുട്ടികൾക്കും സന്തോഷം നൽകുന്നതിനും മോചിതരായ തടവുകാർക്ക് അവരുടെ ഭാവിയെക്കുറിച്ച് വീണ്ടും ചിന്തിക്കാനും നീതിപൂർവമായ പാതയിലേക്ക് മടങ്ങാനും അവസരമൊരുക്കുന്നു. കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്ക് ഭാവിയെക്കുറിച്ച് പുനർവിചിന്തനം നടത്താനും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഭാവിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും റമദാൻ ഉപയോഗപ്പെടുത്താനും ജയിൽ മോചനം അനുവദിക്കും.
അജ്മാനിൽ 55 പേർ മോചിതരാവും
അജ്മാന്: യു.എ.ഇ സുപ്രീംകൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി 55 തടവുകാരെ മോചിപ്പിക്കുന്നു. പരിശുദ്ധ റമദാന് മുന്‍നിര്‍ത്തി വിവിധ രാജ്യക്കാരായ 55 പേരെയാണ് മോചിപ്പിക്കുന്നത്. ശിക്ഷാ കാലയളവില്‍ നല്ല പെരുമാറ്റം പ്രകടിപ്പിച്ചവർക്കാണ് മോചനം.
മോചിതരാകുന്ന വ്യക്തികൾക്ക് സമൂഹത്തിലും പൊതുജീവിതത്തിലും മികച്ചതുമായ ഒരു തിരിച്ചുവരവിനു കഴിയട്ടെയെന്ന് അജ്മാന് ഭരണാധികാരി പ്രത്യാശിച്ചു. ഭരണാധികാരിയുടെ നടപടി ആഘോഷ വേളയില്‍ അവരുടെ കുടുംബങ്ങളില്‍ സന്തോഷം നല്കാന് ഇടയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അജ്മാന് പൊലീസ് കമാൻഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു. തടവിനു ശേഷമുള്ള ജീവിതം സന്തോഷകരമായിരിക്കട്ടെയെന്നു അദ്ദേഹം ആശംസിച്ചു.
ഷാർജയിൽ 206 പേർക്ക് മാപ്പുനൽകി
ഷാർജ: റമദാന് മുന്നോടിയായി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി വിവിധ രാജ്യക്കാരായ 206 തടവുകാർക്ക് മാപ്പുനൽകി. തടവുകാലത്തെ സമീപനം, പെരുമാറ്റം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് മോചനം. ശിഷ്ടകാലം കുടുംബത്തോടൊപ്പം സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ ശ്രമിക്കണമെന്ന് ശൈഖ് സുൽത്താൻ ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.