'ജനീവയിലും കൈവിടാത്ത കരുതൽ'
text_fieldsലോകത്തിന്‍റെ ഏതു ഭാഗത്താണെങ്കിലും മറ്റുള്ളവരോട് അത്രമേൽ കരുണയും കരുതലും കാണിച്ചിരുന്ന ഭരണാധികാരിയായിരുന്നു പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ. സ്വിറ്റ്സർലൻഡിലെ ജനീവയിൽ ഇത്തരമൊരു നേരനുഭവം ഉണ്ടായിട്ടുണ്ട്. ജനീവയിലെ തടാകത്തിനു സമീപം വെച്ച് അദ്ദേഹത്തിന്‍റെ സെക്രട്ടറിയെ കാണുകയും സലാം പറയുകയും ചെയ്തിരുന്നു. അന്നു രാത്രി സെക്രട്ടറിയുടെ ഫോൺ വന്നു. 'പ്രസിഡന്‍റ് ഇവിടെയുണ്ട്. അദ്ദേഹത്തിന് യൂസുഫിനെ കാണണം, നാളെ ഉച്ചക്കു വരണം' എന്നായിരുന്നു നിർദേശം. തൊട്ടടുത്ത ദിവസം അദ്ദേഹം വാഹനം അയക്കുകയും ജനീവയിലെ പാലസിലേക്ക് ക്ഷണിക്കുകയും ചെയ്തു. അന്നും ഒപ്പം ഉണ്ടായിരുന്നത് മലയാളികളായിരുന്നു. മരുമകൻ അദീപ് അഹ്മദിനും പി.എ. ഫസൽ റഹ്മാനുമൊപ്പമാണ് കൊട്ടാരത്തിൽ പോയത്. എന്‍റെ ഭക്ഷണശീലം അറിഞ്ഞുള്ള ക്രമീകരണം ഏർപ്പെടുത്താനും അദ്ദേഹം നിർദേശം നൽകിയിരുന്നു.
പ്രജകളോട് വളരെ വാത്സല്യവും പ്രവാസികളോട് സ്നേഹവും വെച്ചുപുലർത്തിയിരുന്ന മാന്യദേഹമാണ് ശൈഖ് ഖലീഫ. ഈ രാജ്യത്ത് ഏതു നിയമം വന്നാലും അത് എല്ലാവർക്കും തുല്യമായിരിക്കണമെന്ന നിർബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. ഇവിടെനിന്നുണ്ടാക്കുന്ന സമ്പാദ്യം നാട്ടിലേക്ക് അയക്കാൻ അനുവാദം നൽകിയ കരുണാമയനായ ഭരണാധികാരിയായിരുന്നു. അസുഖബാധിതനാകുന്നതിനുമുമ്പ് എല്ലാ രണ്ടാഴ്ചയിലും അദ്ദേഹത്തെ പാലസിൽ എത്തി സന്ദർശിച്ചിരുന്നു. മലയാളികളുടെ സ്നേഹവും ബഹുമാനവും അദ്ദേഹവുമായി പങ്കുവെച്ചു. അദ്ദേഹവുമായി വളരെയേറെ സ്നേഹബന്ധവും ആത്മബന്ധവും പുലർത്തി. ഈ വിയോഗം വളരെ വേദനയുളവാക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.