രക്തദാന ദിനത്തിൽ ആദ്യ ദാതാവായി ശൈഖ് മൻസൂർ
text_fieldsദുബൈ: ഈ വർഷത്തെ രക്തദാന കാമ്പയിനിൽ ആദ്യ ദാതാവായി ദുബൈ ദുരന്തനിവാരണ ഉന്നതസമിതി ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. 'എെൻറ രക്തം എെൻറ രാജ്യത്തിന്' എന്ന കാമ്പയിനിെൻറ പത്താമത് എഡിഷനാണ് ലോക രക്തദാനദിനമായ തിങ്കളാഴ്ച ആരംഭിച്ചത്.
2012ൽ ആരംഭിച്ച കാമ്പയിനിൽ ആദ്യം രക്തം നൽകിയത് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമായിരുന്നു. രക്തദാന ആഹ്വാനം സ്വീകരിക്കാനും മറ്റുള്ളവരെ പ്രേരിപ്പിക്കാനും ശൈഖ് മൻസൂർ സമൂഹത്തോട് ആവശ്യപ്പെട്ടു.
വിലപ്പെട്ട ജീവൻ രക്ഷിക്കുന്നതിൽ രക്തദാനം വിലമതിക്കാനാവാത്ത പങ്കുവഹിക്കുന്നുവെന്നും എണ്ണമറ്റ രോഗികൾക്ക് ആരോഗ്യം വീണ്ടെടുക്കാൻ അവസരം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 36,000 യൂനിറ്റ് രക്തം വാർഷിക കാമ്പയിനിലൂടെ ലഭിച്ചിട്ടുണ്ടെന്ന് ദുബൈ ആരോഗ്യവകുപ്പ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.