ശൈഖ് മുഹമ്മദ് റഷ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsദുബൈ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്തിനുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കുന്നതിനും വിവിധ മേഖലയിലെ സഹകരണം വർധിപ്പിക്കുന്നതിനുമുള്ള വഴികൾ ഇരുനേതാക്കളും ചർച്ച ചെയ്തു. യു.എ.ഇ റഷ്യയുമായി പ്രത്യേക ബന്ധം സൂക്ഷിക്കുന്ന രാജ്യമാണെന്നും, റഷ്യയിലെ അറബ് നിക്ഷേപങ്ങളിൽ 80ശതമാനവും ഇമാറാത്തിൽ നിന്നാണെന്നും അറബ്ലോകത്തെ 90ശതമാനം റഷ്യൻ നിക്ഷേപവും യു.എ.ഇയിലാണെന്നും ചർച്ചകൾക്ക് ശേഷം ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. യു.എ.ഇയിൽ നാലായിരം റഷ്യൻ കമ്പനികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സ്പോ 2020ദുബൈയിൽ നടക്കുന്ന റഷ്യൻ ദേശീയദിനാഘോഷം ഉദ്ഘാടനം ചെയ്യുന്നതിനായാണ് മിഖായേൽ മിഷുസ്തിൻ യു.എ.ഇയിലെത്തിയത്. ഇരു രാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.