ദുബൈ ഇൻഫിനിറ്റി പാലം തുറന്നു; ആർകിടെക്ടിലെ മാസ്റ്റർപീസെന്ന് ശൈഖ് മുഹമ്മദ്
text_fieldsദുബൈ: നഗരഹൃദയമായ ക്രീക്കിന് മുകളിലൂടെ നിർമിച്ച ഇൻഫിനിറ്റി പാലം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ജനങ്ങൾക്ക് സമർപ്പിച്ചു. പുതിയ ആഗോള എഞ്ചിനീയറിങ്ങിലെയും കലയിലെയും ആർകിടെക്ടിലെയും മാസ്റ്റർപീസാണെന്ന് വിശേഷിപ്പിച്ചാണ് അദ്ദേഹം ദേര ഷിന്ദഗയിലെ പാലം തുറക്കുന്നത് പ്രഖ്യാപിച്ചത്.
പ്രമുഖർക്കൊപ്പം പാലത്തിൽ സന്ദർശനം നടത്തുന്ന ഫോട്ടോകളും വീഡിയോയും അദ്ദേഹം പ്രഖ്യാപന സന്ദേശത്തിനൊപ്പം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. നേരത്തെ ഷിന്ദഗ ബ്രിഡ്ജ് എന്നറിയപ്പെട്ടിരുന്ന പാലത്തിന്‍റെ നിർമാണം 2018ലാണ് ആരംഭിച്ചത്. 300 മീറ്റർ നീളവും 22 മീറ്റർ വീതിയുമുള്ള ഇതിലൂടെ ഇരു ദിശകളിലുമായി ആറുവീതം പാതകളുണ്ട്. ബോട്ടുകൾക്ക് അടിയിലൂടെ കടന്നുപോകാൻ നദിയിൽനിന്ന് 15 മീറ്റർ ഉയരത്തിലാണ് പാലം. ഗണിത ചിഹ്നങ്ങളിലെ ഇൻഫിനിറ്റിയെ (അനന്തത) സൂചിപ്പിക്കുന്ന കമാനമാണ് പാലത്തിന്‍റെ ആകർഷണീയത. കമാനത്തിന്റെ മുകൾഭാഗത്തിന് 42 മീറ്റർ ഉയരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.