ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ 'അഡിഹെക്സ്' സന്ദർശിച്ചു
text_fieldsഅബൂദബി: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ അഡിഹെക്സ് 2021 പവലിയനുകൾ സന്ദർശിച്ചു.
െഡപ്യൂട്ടി പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നെഹ്യാൻ അദ്ദേഹത്തെ അനുഗമിച്ചു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നായി പ്രദർശനത്തിനെത്തിച്ച വേട്ടയാടൽ ഉൽപന്നങ്ങളും സാങ്കേതികവിദ്യകളും വിവിധ പവലിയനുകളിലെത്തി ഇരുവരും നോക്കിക്കണ്ടു.
യുവാക്കൾക്കിടയിൽ പൈതൃകം സംരക്ഷിക്കേണ്ടതിെൻറ പ്രാധാന്യത്തെക്കുറിച്ച ബോധവത്കരണം പ്രോത്സാഹിപ്പിക്കുന്ന പ്ലാറ്റ്ഫോമാണ് അഡിഹെക്സ് എന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. മഹത്തായ പ്രദർശനമൊരുക്കുന്നതിന് പ്രയത്നിച്ച സംഘാടകർക്ക് അദ്ദേഹം നന്ദി പറഞ്ഞു. ദേശീയ അടയാളമായ സാംസ്കാരിക പൈതൃകങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. അബൂദബി നാഷനൽ എക്സിബിഷൻ സെൻററിൽ ഈ മാസം മൂന്നുവരെയാണ് അഡിഹെക്സിെൻറ 18ാമത് എഡിഷൻ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.