വിദ്യാർഥികൾക്ക് അഭിനന്ദനം നേർന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ്
text_fieldsദുബൈ: പഠനരംഗത്ത് മികവുപുലർത്തിയ യു.എ.ഇയിലെ വിദ്യാർഥികൾക്ക് അഭിനന്ദനം നേർന്ന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ.
അക്കാദമിക വർഷം അവസാനിച്ച അവസരത്തിലാണ് വെല്ലുവിളികൾക്കിടയിലും മികച്ചപ്രവർത്തനം കാഴ്ചവെച്ച വിദ്യാർഥികൾക്ക് അദ്ദേഹം ട്വിറ്ററിലൂടെ ആശംസകൾ നേർന്നത്. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് പഠനം പൂർത്തീകരിച്ച എല്ലാ ആൺമക്കൾക്കും പെൺമക്കൾക്കും എെൻറ ഹൃദയം നിറഞ്ഞ അഭിനന്ദനം. നിങ്ങളുടെ കഴിവും അറിവും കഠിനാധ്വാനവും വരും വർഷങ്ങളിൽ നമ്മുടെ രാജ്യത്തിെൻറ വിജയത്തിന് കാരണമാകുമെന്ന് എനിക്കുറപ്പുണ്ട് -അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
കുട്ടികളെ പിന്തുണച്ച രക്ഷിതാക്കളെയും കുടുംബത്തെയും അക്കാദമിക വർഷം വിജയകരമാക്കിയ അധ്യാപകരെയും അധികൃതരെയും അദ്ദേഹം നന്ദിയറിയിച്ചു.
ഈ ആഴ്ചയാണ് യു.എ.ഇയിൽ വിദ്യാഭ്യാസ വർഷം അവസാനിച്ചത്.
അടുത്ത അധ്യായന വർഷം മുതൽ അബൂദബിയിൽ കുട്ടികൾക്ക് സ്കൂളുകളിലേക്ക് മടങ്ങാൻ അനുവാദം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.