ശൈഖ് മുഹമ്മദ് ബിൻ സായിദിന് ദിഹാദ് പുരസ്കാരം
text_fieldsദുബൈ: ലോകമെങ്ങുമുള്ള ജീവകാരുണ്യ പ്രവർത്തകരുടെയും മനുഷ്യസ്നേഹികളുടെയും അഭിമാന പേരുകളിലൊന്നായ ദിഹാദ്, 2021ലെ മികച്ച മാനവികയജ്ഞത്തിനുള്ള പുരസ്കാരം അബൂദബി കിരീടവകാശിയും യു.എ.ഇ ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദിന്.
ലോകം പ്രതിസന്ധിയിലാണ്ടുപോയ കാലത്ത് സഹായഹസ്തങ്ങളുമായി ആഗോളജനതയെ ചേർത്തുപിടിച്ചതിനും അർഹാരയവർക്കെല്ലാം സഹായമെത്തിക്കുന്നതിനും യു.എ.ഇയും ശൈഖ് സായിദും നടത്തിയ പ്രയത്നങ്ങളെ മാനിച്ചാണ് ദുബൈ ഇൻറർനാഷനൽ ഹ്യൂമൻ എയ്ഡ് ആൻഡ് െഡവലപ്മെൻറ് (ദിഹാദ്) പുരസ്കാരം സമ്മാനിക്കുന്നത്. മാനുഷിക പ്രവർത്തനങ്ങൾക്കുള്ള അന്താരാഷ്ട്ര വ്യക്തിത്വ പുരസ്കാരമാണിത്. ദുബൈയിൽ നടക്കുന്ന ദിഹാദ് പ്രദർശന നഗരിയിൽ വെച്ചാണ് അവാർഡ് പ്രഖ്യാപിച്ചത്. ജീവകാരുണ്യപ്രവര്ത്തനത്തിെൻറയും സന്നദ്ധസംഘടനാ പ്രവര്‍ത്തനത്തിെൻറയും വിജയം വിളിച്ചോതുന്ന ദിഹാദ് പ്രദര്‍ശനം ദുബൈ വേൾഡ് ട്രേഡ് സെൻററിൽ പൂർണമായും കോവിഡ് പ്രോട്ടോേകാൾ പാലിച്ചാണ് സംഘടിപ്പിച്ചത്.
ദിഹാദ് നഗരിയിലെ പ്രദര്‍ശനം ലോകമെങ്ങുമുള്ള സന്നദ്ധസേവാ പ്രവര്‍ത്തനങ്ങളുടെ പരിച്ഛേദമായാണ് അവതരിപ്പിക്കപ്പെട്ടത്. മൂന്നുദിവസത്തെ സമ്മേളനത്തിൽ, സർക്കാറിതര സംഘടനകൾ, യു.എൻ ഏജൻസികൾ, അന്താരാഷ്ട്ര ചാരിറ്റി സംഘടനകൾ, സർക്കാർ സ്ഥാപനങ്ങൾക്കൊപ്പം സ്വകാര്യമേഖലയിൽനിന്നുള്ള എയ്ഡ്, വിദ്യാഭ്യാസം, നിർമാണദാതാക്കൾ എന്നിവരാണ് പങ്കെടുത്തത്. പ്രശ്നസങ്കീര്‍ണമായ പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങളുടെയും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെയും രീതികളുടെ മാതൃകകളും പ്രദർശനത്തിലുണ്ട്. എമിറേറ്റ്സ് റെഡ്ക്രസൻറ്, റെഡ്ക്രോസ്, ദുബൈ കെയേര്‍സ് ഉള്‍പ്പെടെയുള്ള സന്നദ്ധസംഘടനകള്‍ മേഖലയിലാകെ നടത്തുന്ന പ്രവര്‍ത്തനങ്ങളെയും പ്രദര്‍ശനം പരിചയപ്പെടുത്തുന്നു.
രക്ഷാപ്രവര്‍ത്തനങ്ങളുടെ മേഖലയില്‍ ഉപയോഗിക്കുന്ന ടെൻറുകളുടെയും വാഹനങ്ങളുടെയും ശേഖരങ്ങളുമായാണ് ചില സംഘടനകള്‍ പ്രദര്‍ശനത്തിന് എത്തിയത്.ഇത്തരം ടെൻറുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ വില്പന ലക്ഷ്യമിട്ടും നിരവധി സ്ഥാപനങ്ങളുണ്ട്. കൊറോണ വൈറസ് ആഫ്രിക്കയെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചായിരുന്നു ഇത്തവണ പ്രധാന ചർച്ചകൾ നടന്നത്. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറുകളും പ്രദര്‍ശനത്തിെൻറ ഭാഗമായി നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.