ശൈഖ് മുഹമ്മദ് ബിൻ സായിദിന് യു.എസ് അവാർഡ്
text_fieldsഅബൂദബി: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാന് യു.എസ് അവാർഡ്.
ഇസ്രായേൽ സമാധാന കരാർ യാഥാർഥ്യമാക്കിയതിനുള്ള അവാർഡാണ് വാഷിങ്ടൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നിയർ ഈസ്റ്റ് പോളിസിയുടെ സ്‌കോളർ-സ്റ്റേറ്റ്‌സ്‌മാൻ അവാർഡ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. റോബർട്ട് സാറ്റ്‌ലോഫ് സമ്മാനിച്ചത്.
മേഖലയുടെ സമാധാനത്തിന് പരിശ്രമിക്കുന്നുവെന്ന വ്യക്തമായ സന്ദേശം ലോകത്തിനു നൽകാനായതിൽ സന്തോഷമുണ്ടെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു.
നിർമാണത്തിലിരിക്കുന്ന അബൂദബിയിലെ നിർദിഷ്ട അബ്രഹാമിക് ഫാമിലി ഹൗസ് മതസഹിഷ്ണുതയെ പരിപോഷിപ്പിക്കുമെന്ന് ഡോ. സാറ്റ്‌ലോഫ് പറഞ്ഞു.
ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ഇസ്രായേൽ മുൻ പ്രസിഡൻറ് റൂവൻ റിവ്ലിൻ, മുൻ യു.എസ് പ്രസിഡൻറ് ബിൽ ക്ലിൻറൺ, മുൻ യു.കെ. പ്രധാനമന്ത്രി ടോണി ബ്ലെയർ, മുൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറിമാരായ കോണ്ടലീസ റൈസ്, ഹെൻറി കിസിംഗർ, ജോർജ് ഷുൾട്സ് എന്നിവർ നേരേത്ത ഈ പുരസ്കാരം കരസ്ഥമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.