ശൈഖ് മുഹമ്മദ് ബിൻ സായിദ് എയർഷോ സന്ദർശിച്ചു
text_fieldsശൈഖ് മുഹമ്മദ് ബിൻ സായിദ് എയർഷോ സന്ദർശിക്കുന്നു
ദുബൈ: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ ദുബൈ എയർഷോ സന്ദർശിച്ചു. വിവിധ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ച അദ്ദേഹം റഷ്യൻ വ്യവസായ-വ്യാപാര മന്ത്രി ഡെനിസ് മന്ദ്രോവുമായി ചർച്ച നടത്തി. നയതന്ത്രപരമായ പങ്കാളിത്തത്തിെൻറ ചട്ടക്കൂടിനുള്ളിൽ സാമ്പത്തിക, വ്യാപാര, നൂതന വ്യവസായ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ ഇരുവരും ചർച്ച ചെയ്തു. വിവിധ പവലിയനുകളിലെ സന്ദർശനത്തിനിടെ ശൈഖ് മുഹമ്മദ് വ്യോമയാന വ്യവസായത്തിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളും സാങ്കേതികവിദ്യകളും കാണുകയും നൂതന ഉൽപന്നങ്ങളെയും സംവിധാനങ്ങളെയും കുറിച്ച് പ്രദർശകരുമായി സംസാരിക്കുകയും ചെയ്തു. നാലുദിവസമായി നടന്നു വരുന്ന എയർഷോ നാളെ സമാപിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.