ദുരന്തനിവാരണ സമിതി സുപ്രീംകമ്മിറ്റിയുമായി ശൈഖ് മുഹമ്മദ് ചർച്ച നടത്തി
text_fieldsദുബൈ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ദുബൈ ദുരന്തനിവാരണ സമിതി സുപ്രീംകമ്മിറ്റി അംഗങ്ങളുമായി ചർച്ച നടത്തി. കോവിഡ് വെല്ലുവിളി നേരിട്ട കഴിഞ്ഞ കാലയളവിൽ സമിതി ഉത്തരവാദിത്തം നിർവഹിച്ചതായും വരാനിരിക്കുന്ന എക്സ്പോ വലിയ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. മഹാമാരിയെ നേരിട്ട നമ്മുടെ ദേശീയ രീതി ആരോഗ്യവും സാമ്പത്തിക വശങ്ങളും സന്തുലിതമാക്കുന്നതിെൻറ ബുദ്ധിപരമായ മാതൃകയായിരുന്നുവെന്നും ശൈഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.
ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നേതൃത്വത്തിലാണ് ദുരന്തനിവാരണ സമിതി സുപ്രീംകമ്മിറ്റി പ്രവർത്തിക്കുന്നത്. ദുബൈയിലെ കോവിഡ് രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് സമിതിയാണ്. വളരെ വേഗത്തിൽ കോവിഡിനെ നിയന്ത്രിക്കുകയും വാക്സിനേഷൻ ഏറ്റവും കൂടുതൽ പേരിലേക്ക് എത്തിക്കുകയും ചെയ്യുന്നതിൽ എമിറേറ്റ് വലിയ നേട്ടം കൈവരിച്ചത് സമിതിയുടെ മേൽനോട്ടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.