ദുബൈ തെരുവുകളിലൂടെ സൈക്കിൾ യാത്ര നടത്തി ശൈഖ് മുഹമ്മദ്
text_fieldsദുബൈ: സാധാരണക്കാരുടെ ജീവിതം മനസ്സിലാക്കാൻ അവർക്കിടയിലൂടെ ഇറങ്ങിനടക്കാൻ ഒട്ടും മടി കാണിക്കാത്ത ഭരണകർത്താവാണ് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. മാർക്കറ്റുകൾ സന്ദർശിക്കുന്ന, ദുബൈ മെട്രോയിൽ സഞ്ചരിക്കുന്ന ശൈഖ് മുഹമ്മദിെൻറ ദൃശ്യങ്ങൾ വൈറലാകാറുമുണ്ട്.
കഴിഞ്ഞ ദിവസം അദ്ദേഹം ഇത്തരത്തിൽ നടത്തിയൊരു സൈക്കിൾ യാത്രയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ശൈഖ് മുഹമ്മദ് ഏതാനും സൈക്കിൾ യാത്രികർക്കൊപ്പം ദുബൈയിെല തെരുവുകളിലൂടെ സഞ്ചരിക്കുന്നതാണ് വിഡിയോയിലുള്ളത്. അദ്ദേഹവും സംഘവും വഴിയരികിൽ മഗ്രിബ് നമസ്കാരം നിർവഹിക്കുന്നതും കാണാം. റോഡരികിൽ നിന്ന് നിരവധി പേർ തങ്ങളുടെ ഭരണാധികാരിയുടെ ൈസക്കിൾ യാത്ര മൊബൈലിൽ പകർത്തുന്നതും വിഡിയോയിലുണ്ട്.
ശൈഖ് മുഹമ്മദ് സൈക്കിൾ യാത്ര നടത്തുന്ന ദൃശ്യം ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഈ വർഷം ജനുവരിയിൽ സമാധാനത്തിനുവേണ്ടിയുള്ള സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനിടെ വീണ വനിത താരത്തെ ശൈഖ് മുഹമ്മദ് രക്ഷപ്പെടുത്തുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ ഏെറ കൈയടി നേടിയിരുന്നു. അൽ വത്ബ ടീമിലെ അന്നാൻ അൽ അമ്രിയെ ആണ് ശൈഖ് മുഹമ്മദ് രക്ഷപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.