ശൈഖ് മുഹമ്മദിന് മദർ തെരേസ പുരസ്കാരം
text_fieldsദുബൈ: സാമൂഹിക നീതിക്കുള്ള മദർ തെരേസ മെമ്മോറിയൽ പുരസ്കാരം യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്. പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിരവികസനം ഉറപ്പാക്കുന്നതിനും ശൈഖ് മുഹമ്മദ് നടപ്പാക്കിയ പദ്ധതികൾ മാനിച്ചുള്ള പുരസ്കാരം അദ്ദേഹത്തിനുവേണ്ടി ദുബൈ സ്പോർട്‌സ് കൗൺസിൽ ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഏറ്റുവാങ്ങി.
അബൂദബിയിലെ മനാറത്ത് അൽ സാദിയാത്തിൽ നടന്ന ചടങ്ങിൽ സഹിഷ്ണുത-സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പുരസ്കാരം സമ്മാനിച്ചു.
ജനറൽ വുമൺസ് യൂണിയൻ ചെയർവുമൺ ശൈഖ ഫാത്തിമ ബിൻത് മുബാറക് അധ്യക്ഷത വഹിച്ചു. സമാധാനം, സാമൂഹികനീതി, സമത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതിനാണ് മദർ തെരേസ മെമ്മോറിയൽ പുരസ്കാരം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.