ശൈഖ് മുഹമ്മദ് യു.എ.ഇ പ്രസിഡന്റിന് ഇഫ്താർ വിരുന്നൊരുക്കി
text_fieldsദുബൈ: യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അടക്കം പ്രമുഖ ഭരണാധികാരികൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നേതൃത്വത്തിൽ ഇഫ്താർ വിരുന്നൊരുക്കി. ദുബൈ സഅബീൽ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ദുബൈയിലെയും അബൂദബിയിലെയും ഭരണരംഗത്തെ പ്രമുഖരെല്ലാം സന്നിഹിതരായിരുന്നു.
നേതാക്കൾ പരസ്പരം റമദാൻ ആശംസകൾ കൈമാറുകയും വിവിധ വിഷയങ്ങൾ സംവദിക്കുകയും ചെയ്തു. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, യു.എ.ഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ വകുപ്പ് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ തുടങ്ങി പ്രമുഖർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.