ടിക്ടോക്കിൽ ഇനി ശൈഖ് മുഹമ്മദും
text_fieldsശൈഖ് മുഹമ്മദ് ടിക്ടോക്കിൽ
ദുബൈ: ഇന്ത്യയിൽ നിരോധിച്ചെങ്കിലും ടിക്ടോക്കിന് ദുബൈയിൽ നല്ലകാലമാണ്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇപ്പോൾ ടിക്ടോക്കിൽ ജോയിൻ ചെയ്തത്. സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ഭരണാധികാരികളിൽ ഒരാളാണ് ശൈഖ് മുഹമ്മദ്.
ദുബൈയുടെ 50 വർഷത്തെ യാത്രകളും പ്രചോദനമേകുന്ന വാക്കുകളുമായാണ് ശൈഖ് മുഹമ്മദിെൻറ ടിക്ടോക് അരങ്ങേറ്റം. വിഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം ലക്ഷക്കണക്കിനാളുകളാണ് ഏറ്റെടുത്തത്. @hhshkmohd എന്ന പേരിലാണ് ടിക്ടോക്.
ടിക്ടോക്കിന് 800 ദശലക്ഷം ഫോളോവേഴ്സുണ്ടെന്നും ജനങ്ങൾ എവിടെയാണോ അവിടെ നിൽക്കാനാണ് തങ്ങൾക്ക് ആഗ്രഹമെന്നും ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. യുവാക്കളെ കേൾക്കാനും അവരുമായി ഞങ്ങളെ കുറിച്ച് സംസാരിക്കാനും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സോഷ്യൽ മീഡിയ പേജുകളിലായി 22.6 ദശലക്ഷം ഫോേളാവേഴ്സുണ്ട് ശൈഖ് മുഹമ്മദിന്. ഈ വർഷത്തെ ട്വിറ്റർ ട്രെൻഡിൽ അദ്ദേഹമായിരുന്നു ഒന്നാം സ്ഥാനത്ത്. അറിയിപ്പുകളും നിർദേശങ്ങളും മാത്രമല്ല, പ്രചോദനവാക്കുകളും അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്യാറുണ്ട്.
ൈബറൂത് സ്ഫോടനമുണ്ടായപ്പോൾ അേദ്ദേഹം പോസ്റ്റ് ചെയ്ത പ്രാർഥനയുടെ ട്വീറ്റാണ് കഴിഞ്ഞവർഷത്തെ ഏറ്റവും കൂടുതൽ ലൈക്ക് കിട്ടിയ ട്വീറ്റ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.