ദുബൈയിൽ കൂറ്റൻ ഗ്രന്ഥശാല തുറന്ന് ശൈഖ് മുഹമ്മദ്
text_fieldsദുബൈ: ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഗ്രന്ഥശാലയായ മുഹമ്മദ് ബിൻ റാശിദ് ലൈബ്രറി ദുബൈയിൽ തുറന്നു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് 10 ലക്ഷത്തിലേറെ പുസ്തകങ്ങളുള്ള ലൈബ്രറി ഉദ്ഘാടനം ചെയ്തത്. 100 കോടി ദിർഹം ചെലവിട്ടാണ് വിജ്ഞാനദാഹികളുടെ ആഗ്രഹം സഫലീകരിച്ചത്.
ദുബൈ ജദഫ് പ്രദേശത്ത് ക്രീക്കിന് സമീപത്തായാണ് ലൈബ്രറി ഒരുക്കിയത്. ഏഴ് നിലകളിലായി ഒരു ദശലക്ഷം ചതുരശ്ര അടിയിൽ നിർമിച്ച കെട്ടിടത്തിൽ പുസ്തകങ്ങൾക്ക് പുറമെ ലക്ഷക്കണക്കിന് ഗവേഷണ പ്രബന്ധങ്ങളും ഒമ്പത് പ്രത്യേക വിഷയങ്ങളിലെ സബ് ലൈബ്രറികളുമുണ്ട്.
വാനലോകത്ത് നിന്ന് ഭൂമിയിലേക്ക് ഇറക്കിയ ആദ്യ വാക്ക് 'ഇഖ്‌റഅ്' (വായിക്കുക) എന്നായിരുന്നെന്നും സമ്പദ്‌വ്യവസ്ഥക്ക് അറിവ് അനിവാര്യമാണെന്നും ലൈബ്രറി ഉദ്ഘാടന ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ച് ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.