6,600 ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകി ശൈഖ് മുഹമ്മദിെൻറ ഉത്തരവ്
text_fieldsദുബൈ: 6,600 ഉദ്യേ ാഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകി യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉത്തരവിറക്കി. ദുബൈ പൊലീസ്, ജി.ഡി.ആർ.എഫ്.എ, സിവിൽ ഡിഫൻസ് എന്നിവയിലെ ഉദ്യോഗസ്ഥർക്കാണ് പ്രൊമോഷൻ നൽകിയത്. മൂന്ന് വകുപ്പുകളുടെയും ഡയറക്ടർ ജനറൽമാരായ മുഹമ്മദ് അഹ്മദ് അൽ മറി, റാശിദ് താനി അൽ മത്റൂഷി, തലാൽ ഹുമൈദ് ബൽഹൂൽ അൽ ഫലാസി എന്നിവർക്ക് ലഫ്റ്റനൻറ് ജനറൽ പദവി നൽകി. ദുബൈയെ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമാക്കി മാറ്റിയതിനുള്ള ആദരമായാണ് സ്ഥാനക്കയറ്റം.
ദുബൈ െപാലീസിൽ 5832ഉം ജി.ഡി.ആർ.എഫ്.എയിൽ 483ഉം ദുബൈ സിവിൽ ഡിഫൻസിൽ 299ഉം ഉദ്യോഗസ്ഥർക്കാണ് സ്ഥാനക്കയറ്റം നൽകിയത്. ശൈഖ് മുഹമ്മദിെൻറ തീരുമാനത്തിന് നന്ദി അറിയിക്കുന്നതായി ദുൈബ പൊലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചെയർമാൻ ലെഫ്റ്റനൻറ് ജനറൽ ധാഹി ഖൽഫാൻ തമീം പറഞ്ഞു. ഇത് എല്ലാവർക്കും പ്രചോദമാകണമെന്നും അദ്ദേഹം കൂട്ടിചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.