ആദ്യ വെർച്വൽ സമൂഹ വിവാഹത്തിൽ പങ്കെടുത്ത് ശൈഖ് മുഹമ്മദ്
text_fieldsദുബൈ: രാജ്യത്തെ ആദ്യ വെർച്വൽ സമൂഹ വിവാഹത്തിൽ പങ്കെടുത്ത് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. 100 ഇമറാത്തി വധൂവരന്മാരാണ് വിവാഹിതരായത്. അൽ ഐൻ, ദുബൈ, ഷാർജ, ഫുജൈറ, അബൂദബി എന്നിവിടങ്ങളിൽ സാമൂഹിക വികസന മന്ത്രാലയമാണ് വിവാഹം സംഘടിപ്പിച്ചത്. ഓരോ വേദിയിലും 20 വധൂ വരന്മാർ വീതമുണ്ടായിരുന്നു. വിവാഹ ചെലവ് കുറക്കാൻ യുവജനതയെ സഹായിക്കുന്നതിെൻറ ഭാഗമായാണ് സർക്കാർ മുൻകൈയെടുത്ത് സമൂഹ വിവാഹം നടത്തുന്നത്.
വിഡിയോയിലൂടെ വിവാഹത്തിൽ പങ്കെടുത്ത ശൈഖ് മുഹമ്മദ് വധൂവരന്മാരെ ആശംസ അറിയിച്ചു.അനുഗൃഹീത ദാമ്പത്യജീവിതത്തിെൻറ രഹസ്യം അതിെൻറ തുടക്കത്തിലെ ലാളിത്യത്തിലാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സാമൂഹിക അകലം, മാസ്ക് ഉൾപ്പെെടയുള്ള മുൻകരുതൽ നിർദേശത്തോടെയായിരുന്നു വിവാഹം. ദുബൈയിൽ വിവാഹപാർട്ടികളിൽ 200 പേർക്ക് വരെ പങ്കെടുക്കാൻ അനുവാദമുണ്ട്.
2017ൽ സായിദ് യൂനിവേഴ്സിറ്റി നടത്തിയ പഠനം അനുസരിച്ച് ഇമറാത്തി കുടുംബങ്ങളിലെ ഓരോ വിവാഹത്തിനും ചെലവാകുന്നത് 6.83 ലക്ഷം ദിർഹമാണ്. ഇതിൽ ഭൂരിപക്ഷവും വധുവിെൻറ കുടുംബമാണ് വഹിക്കേണ്ടിവരുന്നത്. വിവാഹച്ചെലവ് ചുരുക്കുന്നതിന് സർക്കാർ നിർദേശം പുറപ്പെടുവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.