Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമു​ൻ​നി​ര...

മു​ൻ​നി​ര ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ച് ശൈ​ഖ്​ മു​ഹ​മ്മ​ദ്​

text_fields
bookmark_border
മു​ൻ​നി​ര ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ച് ശൈ​ഖ്​ മു​ഹ​മ്മ​ദ്​
cancel
camera_alt

ജീ​വ​കാ​രു​ണ്യ​രം​ഗ​ത്ത്​ മു​ൻ​നി​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കൊ​പ്പം യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ

അ​ബൂ​ദ​ബി: ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മു​ൻ​നി​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​നു​ഷ്യ​സ്നേ​ഹി​ക​ളെ​യും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ​യും ആ​ദ​രി​ച്ച‍് യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ. അ​ബൂ​ദ​ബി അ​ൽ ബ​ത്തീ​ൻ കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യു.​എ.​ഇ​യു​ടെ ഭാ​വി സു​സ്ഥി​ര​ത പ​ദ്ധ​തി​ക​ൾ, ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ, ഭ​ക്ഷ്യ​സു​ര​ക്ഷ, കൃ​ഷി, ഊ​ർ​ജ, സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ മി​ക​ച്ച മു​ന്നേ​റ്റ​ങ്ങ​ൾ, ന​ദീ സം​ര​ക്ഷ​ണം എ​ന്നി​വ​യ​ട​ക്കം ച​ർ​ച്ച​യാ​യി.

മ​നു​ഷ്യ​സ്നേ​ഹ​ത്തി​നും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും രാ​ഷ്ട്ര​പി​താ​വ് ശൈ​ഖ് സാ​യി​ദ് ബി​ൻ സു​ൽ​ത്താ​ൻ ആ​ൽ ന​ഹ്​​യാ​ൻ മു​ന്നോ​ട്ടു​വെ​ച്ച മാ​ർ​ഗ​ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് ക​രു​ത്ത് പ​ക​രു​ന്ന​താ​ണ് ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ന്ന് ശൈ​ഖ് മു​ഹ​മ്മ​ദ് ചൂ​ണ്ടി​ക്കാ​ട്ടി. യു.​എ.​ഇ​യു​ടെ ഗ്ലോ​ബ​ൽ ഹു​മാ​നി​റ്റേ​റി​യ​ൻ കാ​ഴ്ച​പ്പാ​ടി​ന് കൂ​ടു​ത​ൽ ഊ​ർ​ജം ന​ൽ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ര​ണ​മെ​ന്നും അ​ദേ​ഹം കൂ​ട്ടി​​ച്ചേ​ർ​ത്തു.

സാ​യി​ദ് ചാ​രി​റ്റ​ബ്ൾ ഹു​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​ൻ, ഖ​ലീ​ഫ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ ഫൗ​ണ്ടേ​ഷ​ൻ, എ​മി​റേ​റ്റ്സ് ഫൗ​ണ്ടേ​ഷ​ൻ, മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് സ്പീ​ഷി​സ് ക​ൺ​സ​ർ​വേ​ഷ​ൻ ഫ​ണ്ട് തു​ട​ങ്ങി ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ, സു​സ്ഥി​ര​ത, ഭ​ക്ഷ്യ​സു​ര​ക്ഷ, ഊ​ർ​ജം, സാ​മ്പ​ത്തി​കം, കൃ​ഷി മേ​ഖ​ല​യി​ലെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന അം​ഗ​ങ്ങ​ൾ, എ​ർ​ത്ത് സാ​യി​ദ് ഫി​ലാ​ന്ത്രോ​പ്പീ​സ്, സ​ന്ന​ദ്ധ​സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​ർ, ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ന്‍റും ഉ​പ പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ കോ​ർ​ട്ട് ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ് മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ, അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി ശൈ​ഖ് ഖാ​ലി​ദ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ, അ​ജ്മാ​ൻ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് അ​മ്മാ​ർ ബി​ൻ ഹു​മൈ​ദ് അ​ൽ നു​ഐ​മി തു​ട​ങ്ങി​യ പ്ര​മു​ഖ​രും സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:charityUAE Newssheikh mohammedGulf News
News Summary - Sheikh Mohammed pays tribute to charity workers
Next Story