6,802 സുരക്ഷ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകി ശൈഖ് മുഹമ്മദ്
text_fieldsദുബൈ: എമിറേറ്റിലെ 6,802 സുരക്ഷ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉത്തരവിട്ടു. സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിനും എല്ലാവർക്കും ഉയർന്ന തലത്തിലുള്ള സേവനങ്ങൾ നൽകിയതിനുമുള്ള പരിശ്രമങ്ങൾക്ക് അഭിനന്ദനമായാണ് സ്ഥാനക്കയറ്റം പ്രഖ്യാപിച്ചത്. ദുബൈ പൊലീസിലെ 4141 പേർക്കും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിലെ 323പേർക്കും ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിലെ 1458 പേർക്കും ദുബൈയിലെ സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റിലെ നിരവധി അംഗങ്ങൾക്കുമാണ് പ്രമോഷൻ ലഭിച്ചത്.
ദുബൈ പൊലീസ്, ജനറൽ സെക്യൂരിറ്റി ഡെപ്യൂട്ടി ചെയർമാൻ ലെഫ്. ജനറൽ ദാഹി ഖൽഫാൻ തമീം സ്ഥാനക്കയറ്റ തീരുമാനത്തിന് ശൈഖ് മുഹമ്മദിന് നന്ദിയറിയിച്ചു. സുരക്ഷ സേനയോടും രാജ്യത്തെ സേവിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങളോടുമുള്ള മതിപ്പ് പ്രതിഫലിപ്പിക്കുന്നതാണ് അംഗീകാരമെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.