സീവേൾഡ് അബൂദബി സന്ദർശിച്ച് ശൈഖ് മുഹമ്മദ്
text_fieldsദുബൈ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അബൂദബി യാസ് ദ്വീപിലെ സീവേൾഡ് അബൂദബി സന്ദർശിച്ചു. മിഡിലീസ്റ്റിലെ ആദ്യ മറൈൻ ലൈഫ് തീം പാർക്കാണ് സീ വേൾഡ്. അമേരിക്കക്ക് പുറത്തെ ആദ്യ സീവേൾഡ് പാർക്കുമാണിത്. അഞ്ചു നിലകളിലായി സജ്ജീകരിച്ച തീ പാർക്കിലെ സൗകര്യങ്ങൾ ശൈഖ് മുഹമ്മദ് വിലയിരുത്തി.
68,000 കടൽജീവികളാണ് തീം പാർക്കിലുള്ളത്. ഇവിടെ നടക്കുന്ന വിദ്യാഭ്യാസ, വിനോദപരിപാടികൾ പാർക്ക് അധികൃതർ അദ്ദേഹത്തിന് വിശദീകരിച്ചുനൽകി. ലോകോത്തര അടിസ്ഥാന സൗകര്യങ്ങളുള്ള പാർക്കിനെ പ്രശംസിച്ച ശൈഖ് മുഹമ്മദ് പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ വികസിപ്പിച്ച സംവിധാനം രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലക്ക് മുതൽക്കൂട്ടാണെന്ന് പറഞ്ഞു.
ഇക്കഴിഞ്ഞ മേയിലാണ് പാർക്ക് അബൂദബി കിരീടാവകാശിയും അബൂദബി എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് ഉദ്ഘാടനം ചെയ്തത്.
സമുദ്രജീവികളെക്കുറിച്ച് സന്ദര്‍ശകര്‍ക്ക് അറിവുപകരുന്ന രീതിയിലാണ് 18,3000 ചതുരശ്ര മീറ്ററില്‍ വിനോദവും വിജ്ഞാനവും സംഗമിപ്പിച്ച് സീവേള്‍ഡ് ഒരുക്കിയത്. ഗവേഷണ, റെസ്ക്യൂ, പുനരധിവാസ, വിദ്യാഭ്യാസ കേന്ദ്രം കൂടിയായാണ് സീവേള്ഡിനെ സജ്ജീകരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.