കർഷകർക്ക് വൈദ്യുതി സബ്സിഡി പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്
text_fieldsദുബൈ: രാജ്യത്തിന്റെ വടക്കൻ മേഖലകളിലെ കർഷകർക്ക് നൽകുന്ന വൈദ്യുതി നിരക്കുകളിലെ സബ്സിഡി വിപുലീകരിച്ച് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. എമിറേറ്റ്സ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി കമ്പനിയുടെ പരിധിയിൽ വരുന്ന എല്ലാ കർഷകരെയും സബ്സിഡി പരിധിയിൽ ഉൾപ്പെടുത്തിയാണ് ഉത്തരവിറക്കിയത്.
രാജ്യത്ത് ഭക്ഷ്യസുരക്ഷ കൈവരിക്കുക എന്ന ലക്ഷ്യം നേടുന്നതിന് ഇമാറാത്തി കർഷകരെയും കാർഷികമേഖലയെയും സഹായിക്കാനുള്ള പ്രസിഡന്റിന്റെ താൽപര്യപ്രകാരമാണ് നീക്കം. 2024 ജനുവരി ഒന്ന് മുതൽ പദ്ധതി പ്രാബല്യത്തിൽ വരും. സബ്സിഡി നടപ്പാക്കാനുള്ള ചുമതല എമിറേറ്റ്സ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി കമ്പനിയെയാണ് ഏൽപിച്ചിട്ടുള്ളത്. ഇതിനാവശ്യമായ സംവിധാനങ്ങൾ ഒരുക്കാനും ഭരണപരമായ രീതി രൂപപ്പെടുത്താനും അവകാശികളെ കണ്ടെത്താനും നിർദേശത്തിൽ പറഞ്ഞിട്ടുണ്ട്.
വടക്കൻ പ്രദേശങ്ങളിലെ എല്ലാ ഫാമുകൾക്കും 7.5 ഫിൽസ്/കിലോവാട്ട് മണിക്കൂർ എന്ന അടിസ്ഥാനത്തിൽ വൈദ്യുതി താരിഫുകളിൽ വ്യത്യാസമുണ്ടാകും. ഫാമുകളുടെ വൈദ്യുതി ഉപഭോഗ ബില്ലുകൾക്കാണ് സബ്സിഡി പ്രതിമാസം ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.