മൊറോക്കോ വിജയം; ശൈഖ് മുഹമ്മദ് അഭിനന്ദനമറിയിച്ചു
text_fieldsഅബൂദബി: പോർചുഗലിനെ തോൽപിച്ച് ഫിഫ ലോകകപ്പ് ഫുട്ബാളിൽ സെമി ഫൈനൽ പ്രവേശനം നേടിയ മൊറോക്കൻ ടീമിന്റെ നേട്ടത്തിൽ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അഭിനന്ദനമറിയിച്ചു.
മൊറോക്കോ രാജാവ് മുഹമ്മദ് ആറാമനെ ഫോണിൽ വിളിച്ചാണ് അനുമോദനം അറിയിച്ചത്. ഒരു അറബ് രാജ്യം ആദ്യമായി കൈവരിക്കുന്ന ചരിത്രനേട്ടം സന്തോഷത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചതായി അദ്ദേഹം പറഞ്ഞു. മൊറോക്കൻ ദേശീയ ടീമിന്റെ അസാധാരണ പ്രകടനത്തെയും അവരുടെ ആത്മവിശ്വാസത്തെയും അച്ചടക്കത്തെയും അഭിനന്ദിക്കുന്നു. വരാനിരിക്കുന്ന മാച്ചുകളിൽ അവർക്ക് കൂടുതൽ ഭാഗ്യവും വിജയവും നേരുന്നു -ശൈഖ് മുഹമ്മദ് രാജാവിനോട് പറഞ്ഞു.രാജാവ് ശൈഖ് മുഹമ്മദിന് നന്ദിയും കടപ്പാടും അറിയിക്കുകയും യു.എ.ഇക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും ആശംസിക്കുകയും ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.