ശൈഖ് മുഹമ്മദ് സൗദി കിരീടാവകാശിയുമായി ചർച്ച നടത്തി
text_fieldsദുബൈ: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സൗദി അറേബ്യ സന്ദർശിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി. സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ അസീസിയ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലെ ആഴത്തിലുള്ള ബന്ധവും തന്ത്രപരമായ സഹകരണവും ചർച്ചയായി. സൗദി അറേബ്യയുമായുള്ള ആശയവിനിമയം, സഹകരണം, ഏകീകരണം എന്നിവ മേഖലയുടെ സമൃദ്ധിക്കും സ്ഥിരതക്കും സുരക്ഷക്കും അനിവാര്യമാണെന്ന് യു.എ.ഇ പ്രസിഡന്റിന്റെ സൗദി സന്ദർശനവും കിരീടാവകാശിയുമായുള്ള ചർച്ചയും ആവർത്തിച്ച് ഉറപ്പിക്കുന്നുവെന്ന് യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് ‘എക്സ്’ അക്കൗണ്ടിൽ കുറിച്ച പോസ്റ്റിൽ പറഞ്ഞു. നേതൃതലത്തിലെ വികസനവും ആധുനികവത്കരണവും ചർച്ചയാകുന്ന ഇത്തരം കൂടിക്കാഴ്ചകൾ ജനങ്ങൾക്കും രാഷ്ട്രങ്ങൾക്കും വലിയ രീതിയിൽ ഗുണകരമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.