അൽ അസ്ഹർ ഇമാമുമായി ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി
text_fieldsഅബൂദബി: അൽ അസ്ഹർ ഗ്രാൻഡ് ഇമാമും മുസ്ലിം കൗൺസിൽ ഓഫ് എൽഡേഴ്സ് ചെയർമാനുമായ പ്രഫ. ഡോ. അഹമ്മദ് അൽ ത്വയ്യിബിനെ അബൂദബിയിലെ ഖസർ അൽ ശാത്തിയിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സ്വീകരിച്ചു. യു.എ.ഇയിലെ സ്ഥാപനങ്ങളും അൽ അസ്ഹറും മുസ്ലിം കൗൺസിൽ ഓഫ് എൽഡേഴ്സും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനെ കുറിച്ച് ഇരുവരും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
2019 ഫെബ്രുവരിയിൽ അബൂദബിയിൽ അൽ അസ്ഹർ ഗ്രാൻഡ് ഇമാമും കത്തോലിക്ക സഭയുടെ ഫ്രാൻസിസ് മാർപാപ്പയും ഒപ്പിട്ട മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള രേഖ പ്രകാരം പൊതു മാനുഷിക മൂല്യങ്ങൾ ഏകീകരിക്കുന്നതിനും ലോകമെമ്പാടുമുള്ള വിവിധ സംസ്കാരങ്ങൾക്കിടയിൽ സമാധാനത്തിന്റെ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് സഹകരണം ലക്ഷ്യമിടുന്നത്.ഇന്തോനേഷ്യയുമായി സഹകരിച്ച് ആഗോള വികസനത്തിനും സമാധാന ശ്രമങ്ങൾക്കും പിന്തുണ നൽകുന്നതിൽ മതപണ്ഡിതരുടെയും നേതാക്കളുടെയും പങ്ക് ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള അലയൻസ് ഓഫ് റിലീജിയൻസ് ഫോർ ഡെവലപ്മെന്റ് ആൻഡ് പീസ് സംരംഭവും യോഗം ചർച്ച ചെയ്തു. കൂടാതെ, ശൈഖ് മുഹമ്മദും ഡോ. അൽ ത്വയ്യിബും പരസ്പര താൽപര്യമുള്ള നിരവധി വിഷയങ്ങളിലും അഭിപ്രായങ്ങൾ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.