6000 ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകി ശൈഖ് മുഹമ്മദ്
text_fieldsദുബൈ: വിവിധ ഡിപ്പാർട്മെന്റുകളിലെ 6025 ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം അംഗീകരിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ദുബൈ പൊലീസ്, ജനറൽ ഡയക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്, ദുബൈ സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്മെന്റ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) തുടങ്ങിയ ഡിപ്പാർട്മെന്റുകളിലെ ഉദ്യോഗസ്ഥർക്കാണ് സ്ഥാനക്കയറ്റം അനുവദിച്ചത്. ദുബൈ സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്മെന്റ് വൈസ് പ്രസിഡന്റ് മേജർ ജനറൽ അവദ് ഹാദർ അൽ മുഹൈരിയയെ ലഫ്റ്റനന്റ് ജനറലായും സ്ഥാനക്കയറ്റം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.