ശൈഖ് മുഹമ്മദ് ബിൻ സായിദിന് ചൈനയിൽ രാജകീയ വരവേൽപ്പ്
text_fieldsഅബൂദബി: കിരീടാവകാശിയും യുഎഇ സായുധ സേന ഉപ സർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബി ൻ സായിദ് ആൽ നഹ്യാൻ ചൈന സന്ദർശനത്തിെൻറ ഭാഗമായി ബീജിങിലെത്തി. ചൈനീസ് പ്രസിഡൻറ് സിൻ ജിൻപിങിെൻറ ഔദ്യോഗിക ക്ഷണപ്രകാരമാണ് ശൈഖ് മുഹമ്മദിന്റെ സന്ദർശനം.
ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷ. ബീജിങ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അബൂദബി കിരീടാവകാശിക്ക് ചൈനീസ് പരമ്പരാഗത ആചരപ്രകാരമാണ് വരവേൽപ്പ് നൽകിയത്.
യു.എ.ഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റ.ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽ നഹ്യാൻ, അബൂദബി കിരീടാവകാശിയുടെ ചീഫ് ഓഫ് കോർട് ശൈഖ് ഹമദ് ബിൻ സായിദ് ആൽ നഹ്യാൻ, വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, അബൂദബി വിമാനത്താവളങ്ങളുടെ ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൺ ആൽ നഹ്യാൻ, സാമ്പത്തിക കാര്യ മന്ത്രി സുൽത്താൻ ബിൻ സയീദ് അൽ മൻസൂരി, ഊർജ വ്യവസായ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് ഫറാജ് ഫാരിസ് അൽ മസ്റൂഇ, വിദ്യാഭ്യാസ മന്ത്രി ഹുസൈൻ ബിൻ ഇബ്രാഹിം അൽ ഹമാദി, അഡ്നോക് ഗ്രൂപ്പ് ചെയർമാനും സഹ മന്ത്രിയുമായ ഡോ. സുൽത്താൻ അൽ ജാബർ, സുപ്രീം ദേശീയ സുരക്ഷാ സമിതി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അലി ബിൻ ഹമ്മദ് അൽ ഷംസി, എക്സിക്യൂട്ടീവ് അഫയേഴ്സ് അതോറിറ്റി ചെയർമാൻ ഖൽദൂൺ ഖലീഫ അൽ മുബാറക്, അണ്ടർ സെക്രട്ടറി മുഹമ്മദ് മുബാറക് അൽ മസ്രൂയി, ചൈനയിലെ യുഎഇ സ്ഥാനപതി ഡോ. അലി ഒബെയ്ദ് അൽ ദാഹിരി എന്നിവരും ഒട്ടേറെ മുതിർന്ന ഉദ്യോഗസ്ഥരും ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനോടൊപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.