രാഷ്ട്ര മാതാവിന്റെ പ്രിയ പുത്രൻ
text_fieldsഅബൂദബി: ശൈഖുകളുടെ മാതാവെന്നും യു.എ.ഇയുടെ രാഷ്ട്ര മാതാവായും അറിയപ്പെടുന്ന ശൈഖ ഫാത്തിമ ബിൻത് മുബാറക് ആൽ കെത്ബിയുടെ പ്രിയ പുത്രനാണ് യു.എ.ഇയുടെ പുതിയ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. യു.എ.ഇയിലെ സ്ത്രീകളുടെ അവകാശങ്ങളെ പിന്തുണക്കുന്ന ശൈഖ ഫാത്തിമയുടെ നിലപാടുകൾക്കൊപ്പം തന്നെയുണ്ടാവാറുണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ.
സ്ത്രീകൾ, കുട്ടികൾ, നിശ്ചയദാർഢ്യ വിഭാഗക്കാർ, അഭയാർഥികൾ തുടങ്ങി പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച യു.എ.ഇ മാതാവ്, കുടിയൊഴിപ്പിക്കപ്പെട്ട സ്ത്രീകൾക്കും കുട്ടികൾക്കും പിന്തുണ നൽകുന്ന നിരവധി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിട്ടുണ്ട്. മാതാവുമായി വളരെയധികം അടുപ്പം പുലർത്തുന്നയാളാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. മാതാവിന്റെ എല്ലാ പുതിയ സാമൂഹിക സംരംഭങ്ങൾക്കും കരുത്തായി അദ്ദേഹം മുന്നിൽ തന്നെയുണ്ടാവാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.