ബു റാഷിദ്, ഇൗ നേട്ടങ്ങൾ അങ്ങേക്കുള്ളതാണ്, അങ്ങേക്കു മാത്രം
text_fieldsശൈഖ് മുഹമ്മദ് ബിൻ റാഷിദ് (ബു റാഷിദ്) എന്ന നാമം അതീവ വികസിതമായ ദുബൈ എന്ന മരുപ്പച്ച യുമായി ചേർത്താണ് ലോകം ഒാർമിക്കാറ്. അറേബ്യൻ മണൽപ്പരപ്പിലെ അറിയപ്പെടാതെ കിടന്ന ഒരു ഭൂ പ്രദേശത്തെ മുഴുലോകത്തിെൻറയും തെരഞ്ഞെടുക്കപ്പെട്ട പ്രിയ ദേശമായി അത്ഭു താവഹമായി പരിവർത്തിപ്പിക്കുക എന്ന ദൗത്യം സാക്ഷാൽക്കരിച്ച മഹാ മനുഷ്യനെന്ന പേരിൽ. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് എന്ന് കേൾക്കുേമ്പാൾ പാം, ബുർജ് ഖലീഫ, എമിറേറ്റ്സ് എയർ ലൈൻസ്, ഡനാട്ട, ദുബൈ വേൾഡ്,എക്സ്പോ2020, അങ്ങിനെയങ്ങിനെ പല വമ്പൻ ചിത്രങ്ങളും പദ്ധത ികളും പല മനസുകളിലും കുതിരകളെേപ്പാലെ പായുന്നുണ്ടാവും. എന്നാൽ ദുബൈക്കാരനായ ഒരു തനി ഇമറാത്തി എന്ന നിലയിൽ എന്നെ സംബന്ധിച്ചടുത്തോളം ആ വമ്പൻ പദ്ധതികൾ കൊണ്ട് മാത്രം നിർവചിക്കാൻ പറ്റുന്നതല്ല ആ വ്യക്തിത്വം.
എെൻറ 53 വർഷത്തെ അനുഭവം ഹൃദയം തുറന്ന് നിങ്ങളുമായി പങ്കുവെക്കുവാൻ ദൈവാനുഗ്രഹത്താൽ, ബു റാഷിദിെൻറ പിറന്നാൾ വേളയേക്കാൾ നല്ലൊരവസരമുണ്ടാവില്ല
1985മുതൽ 1990 വരെ അമേരിക്കൻ െഎക്യനാടുകളിൽ വിദ്യാർഥിയായിരുന്നു ഇൗയുള്ളവൻ. ‘താൻ എവിടെ നിന്നാ’ എന്നുള്ളതായിരുന്നു അവിടെ ഞാൻ നേരിട്ട ഏറ്റവും പ്രയാസകരമായ ചോദ്യം. കേൾക്കുേമ്പാൾ നിസാരമെന്ന് തോന്നുന്ന ഇൗ ചോദ്യത്തിന് മറുപടി പറയാൻപെട്ട പാട് പറഞ്ഞാൽ മനസിലായെന്നു വരില്ല. പുറത്തുപറയാൻ കൊള്ളാവുന്ന ഒരു വിലാസമില്ലാത്തവനാണ് ഞാനെന്ന തോന്നൽ എനിക്കുണ്ടായിരുന്നു.
പക്ഷെ, 20 വർഷങ്ങൾക്ക് ശേഷം 2010ൽ വീണ്ടും അമേരിക്കയിൽ കാലുകുത്തുേമ്പാൾ ഞാൻ ഒരു താരമായിരുന്നു^ദുബൈക്കാരൻ എന്ന ഒറ്റക്കാരണം കൊണ്ട്. ഇപ്പോൾ ഞാൻ വിലാസമില്ലാത്തവനല്ല. ലോകത്തിെൻറ പല കോണുകളിൽനിന്നുള്ള മനുഷ്യർ സ്വന്തമെന്ന പോലെ തെരഞ്ഞെടുത്ത ദേശത്തിൽ നിന്നുള്ളവനാണ് ഞാനെന്ന് അപ്പോൾ തിരിച്ചറിഞ്ഞു. എന്നെ സംബന്ധിച്ച് ഇതൊരു മഹത്തായ കാര്യമാണ്. ആ നേട്ടത്തിെൻറ ക്രെഡിറ്റ് ബു റാഷിദിനാണ്.
യു.എ.ഇ ദേശീയ ദിനം ഒരു സാധാരണ ദിനം മാത്രമായിരുന്നു നമുക്ക്, ബു റാഷിദ് മുൻനിരയിലെത്തുകയും യു.എ.ഇയുടെ ഭൂപടത്തിൽ തന്നെ കൈയൊപ്പ് ചാർത്തും വരെ^അതിൽപ്പിന്നെ യു.എ.ഇ എന്ന വലിയ വീടിെൻറ ഭാഗമായി എന്ന തോന്നലുണ്ടായി എനിക്ക്. എന്നെ സംബന്ധിച്ച് ഇതൊരു മഹത്തായ കാര്യമാണ്.
പരമ്പരാഗത വെള്ളക്കുപ്പായവും തലയിൽ ഒരു കറുപ്പ് വട്ടക്കെട്ടും^ യു.എ.ഇയുടെ ഡ്രെസ്കോഡ് ആയി കണക്കാക്കപ്പെട്ടിരുന്നത് അതു മാത്രമായിരുന്നു^ഒരു നാൾ ബു റാഷിദ് ഒരു കരിനീല കന്ദൂറയും ധരിച്ച് പൊതുവേദിയിൽ എത്തും വരെ, അതിൽപ്പിന്നെ നമ്മൾ ഒരു വർണാഭദേശമായി മാറി. ബു റാഷിദ് നമ്മുടെ ജീവിതങ്ങൾക്ക് നിറം പകർന്നു. ആ നേട്ടത്തിെൻറ ക്രെഡിറ്റ് ബു റാഷിദിനാണ്.
തൊണ്ണൂറുകളുടെ അവസാനത്തിൽ ബു റാഷിദ് ദുബൈ ഗവർമെൻറ് എക്സലൻസ് പ്രോഗ്രാം ആവിഷ്കരിക്കും വരെ നമ്മുടെ സേവന മേഖലയെക്കുറിച്ചോർത്ത് എനിക്ക് ലജ്ജതോന്നിയിരുന്നു, നീണ്ട ക്യുവിൽ നിൽക്കുേമ്പാൾ ഇൗർഷ്യയും. ഇന്ന് നമ്മുടെ സേവനങ്ങൾ മികവുറ്റതോ, ലോകത്തെ ഏറ്റവും മികച്ച സേവനങ്ങളുടെ പട്ടികയിൽ ഉൾക്കൊള്ളുന്നേതാ ആണ്. ഇപ്പോൾ ക്യൂവിൽ നിൽക്കുേമ്പാൾ വല്ലാത്ത സമാധാനമാണുള്ളത്, അനുദിനം മികവുറ്റതാവുന്ന സേവനമേഖലയെക്കുറിച്ച് അഭിമാനവും. നമ്മുടെ ഗുണമേൻമാ സംസ്കാരം ഏറെ വികസിച്ചിരിക്കുന്നു.
വിനയാന്വിതരാകുവാൻ ബു റാഷിദ് നമ്മെ പഠിപ്പിച്ചു, മറ്റുള്ളവർക്ക് നൻമ വരണമെന്നാഗ്രഹിക്കാനും. മറ്റുള്ളവരുടെ നേട്ടങ്ങളിൽ സന്തോഷിക്കാൻ നാം പഠിച്ചു, അവർ സന്തുഷ്ടരായി കാണുന്നത് നമുക്ക് ആഘോഷമാണ്. എന്നെ സംബന്ധിച്ച് ഇതൊരു മഹത്തായ കാര്യമാണ്. ആ നേട്ടത്തിെൻറ ക്രെഡിറ്റ് ബു റാഷിദിനാണ്.
നമുക്കറിയാം, ബു റാഷിദ് ദൈവമോ പ്രവാചകനോ അല്ല, നാം ഏവരെയുംപോലെ ഒരു വെറും മനുഷ്യൻ മാത്രം, അദ്ദേഹവും പരിപൂർണനല്ല, എന്നിരുന്നാലും നമ്മേക്കാൾ അനേകമനേകം പ്രകാശവർഷങ്ങൾ മുന്നിലാണദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.