അജ്മാന് രാജകുടുംബാംഗം ശൈഖ് സഈദ് ബിന്‍ റാശിദ് അല്‍ നുഐമി അന്തരിച്ചു
text_fieldsശൈഖ് സഈദ് ബിന്‍ റാശിദ് അല്‍ നുഐമി
അജ്മാന്: അജ്മാന് രാജകുടുംബാംഗം ശൈഖ് സഈദ് ബിന്‍ റാശിദ് അല്‍ നുഐമി അന്തരിച്ചു. സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി അനുശോചനം രേഖപ്പെടുത്തി. ബുധനാഴ്ച വൈകുന്നേരത്തോട് കൂടിയാണ് ശൈഖ് സയീദ് ബിൻ റാശിദ് അൽ നുഐമിയുടെ വിയോഗം. വ്യാഴാഴ്ച ളുഹ്ര് നമസ്കാരാനന്തരം അജ്മാനിലെ ശൈഖ് സായിദ് പള്ളിയില്‍ മയ്യിത്ത് നമസ്കാരം നടന്നു.
സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി, സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ റാശിദ് അൽ മുഅല്ല, അജ്മാൻ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി, ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, അജ്മാൻ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് നാസർ ബിൻ റാശിദ് അൽ നുഐമി തുടങ്ങി നിരവധി ശൈഖുമാര്‍, പ്രാദേശിക, ഫെഡറൽ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ, രാജ്യത്തെ പ്രമുഖർ, പൗരന്മാർ, അറബ്, ഇസ്ലാമിക സമൂഹങ്ങളിലെ അംഗങ്ങൾ എന്നിവരും നമസ്കാരത്തിൽ പങ്കെടുത്തു. മയ്യിത്ത് നമസ്കാരശേഷം അജ്മാന് ജറഫിലെ ഖബർസ്ഥാനില്‍ അടക്കം ചെയ്തു. റോയൽ കോർട്ട് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് പതാകകൾ പകുതി താഴ്ത്തിക്കെട്ടും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.