അറബിയിൽ വിദേശഭാഷാ പദങ്ങൾ ചേർക്കുന്നതിൽ വിയോജിച്ച് ശൈഖ് സുൽത്താൻ
text_fieldsഷാര്‍ജ: അറബി ഭാഷയില്‍ വിദേശപദങ്ങള്‍ ചേര്‍ക്കുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുടെ ‘ഡയറക്ട് ലൈൻ’ പ്രോഗ്രാമിലെ ഫോൺ അഭിമുഖത്തിലാണ് അദ്ദേഹം വീക്ഷണങ്ങൾ പ്രകടിപ്പിച്ചത്.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ അറബിയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട വിദേശപദങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാൻ ഒക്ടോബര്‍ രണ്ടിന് ഈജിപ്ത് തലസ്ഥാനമായ കൈറോയില്‍ സംഘടിപ്പിക്കുന്ന അറബിക് ലാംഗ്വേജ് അക്കാദമി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നതായി വെളിപ്പെടുത്തിയാണ് ഭാഷയിലെ വിദേശ കലർപ്പുകളെ സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയത്. ‘ട്രെന്‍ഡ്’ എന്ന വാക്ക് ഇത്തരത്തിൽ ഉള്‍പ്പെടുത്തിയതാണ്. ഇതിന് പകരം അറബിയിൽ ‘മുതദവ്വൽ’, ‘ഖിമത് അത്തദവുൽ’ എന്നീ പദങ്ങൾ ഉപയോഗിക്കണമെന്ന് വാദിക്കുകയാണ്. അറബി ഭാഷയെ മാറ്റിമറിക്കാന്‍ അനുവദിക്കരുത് -അദ്ദേഹം പറഞ്ഞു. വിദേശ പദങ്ങളുടെ ഉപയോഗം അതിരുകടന്നതായി അദ്ദേഹം വിശദീകരിച്ചു.
ചില പദങ്ങള്‍ നാല് വര്‍ഷം മുമ്പാണ് ചേര്‍ത്തത്. ചില വ്യക്തികള്‍ അവ ഭാഷയുടെ ഭാഗമാണെന്ന് വിശ്വസിച്ച് ഉപയോഗിക്കാന്‍ തുടങ്ങി. കൈറോയിലെ അറബിക് ലാംഗ്വേജ് അക്കാദമിയിലെ അംഗമെന്ന നിലയില്‍, രജിസ്റ്റര്‍ ചെയ്ത വിദേശ പദങ്ങള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.