ഷാർജയിൽ സർക്കാർ ജോലിക്കുള്ള പ്രായപരിധി നീക്കി
text_fieldsഷാർജ: ഷാർജയിൽ സർക്കാർ സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിക്കാനുള്ള ഉയർന്ന പ്രായപരിധി നീക്കി. 18 മുതൽ 60 വയസ്സുവരെ പ്രായമുള്ളവർക്ക് സർക്കാർ സ്ഥാപനങ്ങളിൽ ജോലിക്കായി അപേക്ഷിക്കാമെന്ന് സാമൂഹിക സുരക്ഷ ഫണ്ട് നിയമ വകുപ്പ് അറിയിച്ചു. റേഡിയോ/ടി.വി പരിപാടിയായ ‘ഡയറക്ട് ലൈനി’ലൂടെ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്.
കൂടാതെ സർക്കാറിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഭിന്നശേഷിക്കാരായ 45 ഉദ്യോഗാർഥികളെ നിയമിക്കാനും സുൽത്താൻ നിർദേശിച്ചു. ബാച്ചിലർ, ഹൈസ്കൂൾ, സെക്കൻഡറി ഡിഗ്രിക്ക് താഴെയുള്ള ബിരുദധാരികളായ യുവാക്കളെയും യുവതികളെയും നിയമിക്കാനാണ് നിർദേശം. ഷാർജ സിറ്റി ഫോർ ഹ്യുമാനിറ്റേറിയൻ സർവിസസ്, മാനവവിഭവ ശേഷി വകുപ്പ്, ഷാർജ യൂനിവേഴ്സിറ്റി എന്നിവയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കാനാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.